ADVERTISEMENT

നായന്മാർമൂല∙ചേരൂർ തൂക്കുപാലത്തിന്റെ സ്ഥിതി കടുത്ത ആശങ്കയിലാണെന്നു നാട്ടുകാർ. ചേരൂരിൽ ചന്ദ്രഗിരി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ അപകട ഭീതിയിലാണ്. ‘വലിയ അപകടത്തിലേക്കാണ് പാലം പോകുന്നത്. ബോൾട്ട് മുഴുവൻ അയഞ്ഞു കൊണ്ടേ ഇരിക്കുന്നു. പലക ഇളകിക്കിടക്കുന്നു. കയർ താഴെ കിടക്കുന്നു. പാലം ഊഞ്ഞാൽ പോലെ ആടി കിടക്കുന്നു. ഏതു സമയത്തും അപകടം ക്ഷണിച്ചു വരുത്തുന്ന അവസ്ഥ.’ നാട്ടുകാർ പരസ്പരം കൈമാറുന്ന ശബ്ദ സന്ദേശത്തിലെ ഉള്ളടക്കമാണിത്. 

ചെങ്കള– ചെമ്മനാട് പഞ്ചായത്തുകളിലെ ഇരു കരകളിലുള്ളവർ ചേരൂരിൽ വർഷങ്ങളായി ചന്ദ്രഗിരിപ്പുഴ കടക്കുന്നത് പല ഇടങ്ങളിലായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന തൂക്കുപാലത്തിലൂടെ ആണ്. ആ തൂക്കു പാലത്തിന്റെ സ്ഥിതി അതിസങ്കീർണം എന്നാണ് മുന്നറിയിപ്പ്. ചേരൂരിൽ ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ 28 കോടി രൂപ ചെലവ് കണക്കാക്കിയുള്ള റോഡ് പാലം നിർമാണം ഉടൻ ആരംഭിക്കണമെന്ന ആവശ്യം നാനാ ഭാഗത്തു നിന്നും ഉയരുന്നുണ്ട്. ഇരു കരയും ഉൾപ്പെട്ട നിയോജക മണ്ഡലം എംഎൽഎമാരായ സി.എച്ച്.കുഞ്ഞമ്പു, എൻ.എ.നെല്ലിക്കുന്ന് എന്നിവർ കൈകോർത്താൽ അതു നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

സംസ്ഥാന സർക്കാർ ബജറ്റിൽ ഇതിനു തുക വകയിരുത്തണം. റോഡ് പാലം പണി തുടങ്ങുന്നതിന് അതോടെ വഴിയാകും. രൂപരേഖയും എസ്റ്റിമേറ്റും അധികൃതർ മേലധികാരികൾക്ക് നൽകിയിട്ടുണ്ട്. ചെങ്കള പഞ്ചായത്തിലെ ചേരൂർ കടവിൽനിന്ന് ചെമ്മനാട് പഞ്ചായത്തിലെ കല്ലുംകടവ് വയലാംകുഴിയിലേക്കുള്ള നിർദിഷ്ട പാലത്തിനു 350 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണ് നിർദേശിച്ചിട്ടുള്ളത്. 2020 ഓഗസ്റ്റ് 24നാണ് ഇതിന്റെ മണ്ണു പരിശോധന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. 14 ലക്ഷം രൂപയാണ് മണ്ണുപരിശോധനയ്ക്ക് ചെലവിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com