ADVERTISEMENT

കേരള ലോകായുക്ത ക്യാംപ് സിറ്റിങ്: കാസർകോട്∙ കേരള ലോകായുക്ത ഈ മാസം കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ക്യാംപ് സിറ്റിങ് നടത്തും. 20ന് കണ്ണൂർ ഗവ. ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാൾ (ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, സിംഗിൾ ബെഞ്ച്), 21ന് കണ്ണൂർ ഗവ. ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാൾ (ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ഡിവിഷൻ ബെഞ്ച്), 22ന് കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാൾ (ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ഡിവിഷൻ ബെഞ്ച്), 23ന് കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാൾ (ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, സിംഗിൾ ബെഞ്ച്). സിറ്റിങ്ങിൽ പുതിയ പരാതികൾ സ്വീകരിക്കും.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട് ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം–ബൈ ട്രാൻസ്ഫർ–കാറ്റഗറി നമ്പർ 498/2022) തസ്തികയിലേക്കു ചുരുക്കപ്പട്ടിക പിഎസ്‌സി പ്രസിദ്ധീകരിച്ചു.

അഭിമുഖം നാളെ 
മേൽപറമ്പ് ∙ ചന്ദ്രഗിരി ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി (കന്നഡ) ഒഴിവ്. അഭിമുഖം നാളെ രാവിലെ 10നു സ്കൂളിൽ.

പ്രഭാഷണം ഇന്ന്
കാസർകോട്∙ ഇഎംഎസ് പഠനകേന്ദ്രം നേതൃത്വത്തിൽ പ്രഭാഷണ പരിപാടി ഇന്ന് 2.30നു പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സഹകരണ ബാങ്ക് ഹാളിൽ നടക്കും. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ‘മതേതര ഇന്ത്യയുടെ ഭാവി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com