ADVERTISEMENT

ജലവിതരണം തടസ്സപ്പെടും
കാസർകോട്∙ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ വിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ കാസർകോട് നഗരസഭ, ചെങ്കള, മധൂർ, മൊഗ്രാൽപുത്തൂർ പഞ്ചായത്തുകളിൽ ശുദ്ധജലവിതരണം തടസ്സപ്പെടുമെന്ന് ഡബ്ല്യുഎസ്പി സബ് ഡിവിഷൻ കാസർകോട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

അധ്യാപക ഒഴിവ്
അഡൂർ∙ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, യുപി വിഭാഗത്തിൽ കന്നഡ അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച നാളെ 10.30ന് സ്കൂളിൽ.

അനുമതിപത്രം വാങ്ങണം
ചിറ്റാരിക്കാൽ ∙ ഈസ്റ്റ് എളേരി പഞ്ചായത്ത് പരിധിയിൽ 100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന പൊതുപരിപാടികൾ, ചടങ്ങുകൾ എന്നിവയ്ക്കു 3 ദിവസം മുൻപ് പഞ്ചായത്തിൽ അറിയിച്ച് അനുമതിപത്രം വാങ്ങേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ 0467 2221035.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com