ADVERTISEMENT

വെള്ളരിക്കുണ്ട്∙ടൗണിൽ സ്കാര്യവ്യക്തി കെട്ടിടം നിർമിക്കുന്നതിനായി കഴിഞ്ഞ 2 മാസമായി നടത്തിവരുന്ന ഖനന പ്രവർത്തനം തഹസിൽദാർ പി.വി മുരളിയുടെ നിർദേശത്തെതുടർന്ന് താൽക്കാലികമായി നിർത്തിവയ്പിച്ചു. പഞ്ചായത്തിൽ നിന്നും കെട്ടിടനിർമാണത്തിനായി അനുവദിച്ച സ്ഥലത്തിനപ്പുറം ഖനനം നടത്തിയതിനെതുടർന്നാണ് നിരോധനം. കെട്ടിടം പണിയാൻ ആവശ്യമുള്ള സ്ഥലത്തിൽ കൂടുതൽ പാറപൊട്ടിച്ചിട്ടുണ്ടെങ്കിൽ അളന്ന് തിട്ടപ്പെടുത്തി പിഴ ഈടാക്കാനും വില്ലേജ് ഓഫിസർക്ക്  നിർദേശം നൽകി. 50 അടി സ്ക്വയർഫീറ്റിൽ കല്ല് പൊട്ടിച്ച് നീക്കാനാണ് ബളാൽ പഞ്ചായത്ത് എൻജിനീയർ വിഭാഗം അനുമതി നൽകിയിരുന്നത്. മൈനിങ് ആൻഡ് ജിയോളജി വിഭാഗത്തിന്റെ അനുമതി വാങ്ങിയിട്ടുണ്ടെങ്കിലും മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങിയിരുന്നില്ലത്രെ.

താലൂക്ക് വില്ലേജ്, പഞ്ചായത്ത് അധികൃതർ കൺവെട്ടത്ത് നടന്നുവന്ന പാറപൊട്ടിക്കുന്നത് നേരത്തെ തടയാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ടാക്കിയിരുന്നുരാവും പകലും  തുടർച്ചയായി പാറ പൊട്ടിക്കുന്നത്  മൂലം ടൗണിലെ വ്യാപാരസ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഓട്ടോറിക്ഷാ ടാക്സി തൊഴിലാളികൾക്കും വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തുന്നവർക്കും ഏറെ ദുരിതം സമ്മാനിച്ചിരുന്നു. എന്നാൽ ടൗണിൽ കരിങ്കൽ ഖനനം നടത്തിയത് അധികൃതരുടെ അനുമതിയോടെയാണന്നും ഇതുമായി ബന്ധപ്പെട്ട് ആരും തന്നെ പരാതി നൽകിയിട്ടില്ലെന്നും സ്ഥല ഉടമ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com