കാസർഗോഡ് ജില്ലയിൽ ഇന്ന് (03-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
സമന്വയ കാസർകോട് കലോത്സവം നാളെ
കാസർകോട് ∙ സമന്വയ കാസർകോട് കലോത്സവം നാളെ 9 നു കാസർകോട് ഗവ.കോളജിൽ നടക്കും. വിവിധ കലാസാഹിത്യ മത്സരങ്ങൾ, ദഫ്മുട്ട്, സിനിമാറ്റിക് ഡാൻസ്, ഒപ്പന തുടങ്ങിയവ ഉണ്ടാകും.
പുരസ്കാരം സമ്മാനിച്ചു
കാസർകോട്∙ ഹരിതം കൊച്ചുബാവ പുരസ്കാരം മാധ്യമ പ്രവർത്തകൻ കെ.എം.അബ്ബാസിനു കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി.ത്വാഹിറ സമ്മാനിച്ചു. പ്രതാപൻ തായാട്ട്, പുഷ്പാകരൻ ബെണ്ടിച്ചാൽ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ അഷ്റഫ് കർളെ, ഹമീദ് അരമന,കുഞ്ഞാമു മീപ്പുരി, ബി.എ.റഹ്‌മാൻ, കെ.എം.അബ്ബാസ് എന്നിവർ പ്രസംഗിച്ചു.
ഉത്തരമേഖല വടംവലി മത്സരം
നീലേശ്വരം ∙ പട്ടേന കേന്ദ്രമായി പ്രവർത്തിക്കുന്ന ആശ്വാസ് പട്ടേനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുക സമാഹരിക്കുന്നതിനായി ഇന്ന് ഉത്തരമേഖല പുരുഷ, വനിത വടംവലി മത്സരം സംഘടിപ്പിക്കും.
ഇന്നു രാത്രി 7 നു പട്ടേനയിൽ നടക്കുന്ന മത്സരം എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപഴ്‌സൻ ടി.വി.ശാന്ത അധ്യക്ഷത വഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു
യുവശക്തി സംഗമം
കാഞ്ഞങ്ങാട് ∙ സേവാഭാരതി 11ന് 3.30ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ യുവശക്തി സംഗമം നടത്തും. പരിപാടിയുടെ പ്രചാരണാർഥം ഇന്ന് വൈകിട്ട് 4.30ന് സായാഹ്ന നടത്തം.
യോഗം ഇന്ന്
നീലേശ്വരം ∙ കേരള സീനിയർ സിറ്റിസൻസ് ഫോറം നീലേശ്വരം യൂണിറ്റ് യോഗം ഇന്നു വൈകിട്ട് 3 നു നഗരസഭ അനക്‌സ് ഹാളിൽ ചേരുമെന്നു സെക്രട്ടറി പി.യു.കുഞ്ഞിക്കൃഷ്ണൻ നായർ അറിയിച്ചു.