ADVERTISEMENT

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട് ∙ ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് (എസ്ആർ ഫോർ എസ്ടി ഒൺലി – കാറ്റഗറി നമ്പർ 369/2021) തസ്തികയിലേക്കു റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

സിലക്‌ഷൻ ട്രയൽസ് 
നീലേശ്വരം ∙ സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന് കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന ജില്ലാ സ്‌പോർട്‌സ് അക്കാദമി, സ്‌കൂൾ / കോളജ് സ്‌പോർട്‌സ് അക്കാദമി എന്നിവിടങ്ങളിലേക്ക് 7, 8, പ്ലസ് വൺ, ഡിഗ്രി ക്ലാസുകളിലേക്കു ബാസ്‌കറ്റ്ബാൾ, ഫുട്‌ബാൾ, വോളിബോൾ, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളിലേക്കു കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിനു ജില്ലാതല സിലക്‌ഷൻ ട്രയൽസ് 8ന് 8നു ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. 9946049004.
കരിന്തളം ∙ ഏകലവ്യ മോഡൽ റസിഡൻഷ്യൽ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനത്തിനു പട്ടികവർഗ വിദ്യാർഥികൾക്കു 7ന് 8 മുതൽ 12 വരെ പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ സിലക്‌ഷൻ ട്രയൽ നടത്തും. 30 വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകും. സിബിഎസ്ഇ സിലബസ് അനുസരിച്ചായിരിക്കും പഠനം. നിലവിൽ സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികളെയും പരിഗണിക്കും. 9400335300.

സിറ്റിങ്
കാസർകോട് ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലയിലെ വില്ലേജ് സിറ്റിങ്ങുകൾ 7 മുതൽ വിവിധ സ്ഥലങ്ങളിൽ നടക്കും. 7ന് തെക്കിൽ വില്ലേജ് സിറ്റിങ് ചെമ്മനാട് പഞ്ചായത്ത് ഓഫിസ്, 14ന് അഡൂർ വില്ലേജ് സിറ്റിങ് ദേലംപാടി പഞ്ചായത്ത് ഓഫിസ്, 16ന് പള്ളിക്കര വില്ലേജ് സിറ്റിങ് പള്ളിക്കര പഞ്ചായത്ത് ഓഫിസ്, 21ന് കരിന്തളം വില്ലേജ് സിറ്റിങ് കരിന്തളം കുടുംബശ്രീ ഹാൾ എന്നിങ്ങനെ നടക്കും. 10 മുതൽ സിറ്റിങ് തുടങ്ങും. 9847471144.

നിയമനം
നർക്കിലക്കാട് ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറപ്പിസ്റ്റ് ഒഴിവ്. യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റികളിൽ നിന്നു ബിപിടി ബിരുദം. അഭിമുഖം 7ന് രാവിലെ 11നു കുടുംബാരോഗ്യ കേന്ദ്രത്തിൽ. 0467–2241888.

അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ എച്ച്എഎല്ലിൽ വിവിധ തസ്തികയിലേക്ക് വിമുക്തഭടന്മാരിൽ നിന്നു അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദിഷ്ട ഫോർമാറ്റിൽ എക്‌സൽ ഷീറ്റിൽ ഓൺലൈൻ ആയി ജില്ലാ സൈനിക ക്ഷേമ ഓഫിസിന്റെ  zswoksgd2@gmail.com എന്ന ഇ – മെയിലിൽ 7ന് അകം നൽകണം. 04994–256860.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com