ADVERTISEMENT

മഞ്ചേശ്വരം ∙ മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ പുതുതായി ഡെന്റൽ യൂണിറ്റ് തുടങ്ങുന്നതിന് ആരോഗ്യ വകുപ്പ് ഭരണാനുമതി നൽകിയതായി എ.കെ.എം.അഷ്‌റഫ് എംഎൽഎ അറിയിച്ചു. 

ഒരു ഡെന്റൽ സർജൻ, ഡെന്റൽ ഹൈജീനിസ്റ്റ്, ഡെന്റൽ മെക്കാനിക് എന്നീ തസ്തികകളോടെ ഡെന്റൽ വിങ് സ്പെഷൽറ്റിയാണ് ആരംഭിക്കുന്നത്. ദന്ത ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിനാൽ രോഗികൾ പ്രയാസം നേരിടുന്നതിന് ഇതോടെ  പരിഹാരമാകും. ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തി എംഎൽഎ ഫണ്ടിൽ നിന്നു അനുവദിച്ച ഐസലേഷൻ വാർഡ് കെട്ടിടത്തിൽ ഡെന്റൽ യൂണിറ്റ് സജ്ജമാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും എംഎൽഎ അറിയിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com