മുത്തപ്പൻ മഠപ്പുര റോഡ് തകർന്നു; കാൽനടയാത്ര പോലും ദുരിതത്തില്‍
Mail This Article
×
വെള്ളരിക്കുണ്ട്∙ നാട്ടക്കൽ ചുള്ളി റോഡിലെ മുത്തപ്പൻ മഠപ്പുര റോഡ് തകർന്ന് കാൽനടയാത്ര പോലും ദുരിതത്തിലായി . ബളാൽ പഞ്ചായത്തിലെ 11 ാം വാർഡിനെയും വെസ്റ്റ് എളേരി പഞ്ചായത്തിലെ 7ാം വാർഡിനെയും ബന്ധിപ്പിക്കുന്ന ഈറോഡ് എൺപതോളം കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗം കൂടിയാണ്. രണ്ട് മാസം മുൻപ് നാട്ടുകാരിൽ നിന്നു 20000 രൂപ പിരിവെടുത്ത് റോഡ് കോൺക്രീറ്റ് ചെയ്തത് ശക്തമായ മഴയെ തുടർന്ന് തകർന്നു. നിലവിൽ പൊടിശല്യം കാരണവും പൊറുതിമുട്ടുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.