ADVERTISEMENT

മെഡിക്കൽ കിറ്റ്  വിതരണം 
തൃക്കരിപ്പൂർ ∙ പാലിയേറ്റീവ് രംഗത്ത് നൂതന പദ്ധതിയുമായി തൃക്കരിപ്പൂർ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് ടൗൺ ഹാളിൽ   മെഡിക്കൽ കിറ്റ് വിതരണം ചെയ്യും. പരിപാടിയുടെ ഉദ്ഘാടനം ജില്ല മെഡിക്കൽ ഓഫിസർ ഡോ.രാംദാസ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ അധ്യക്ഷനാകും. പഞ്ചായത്തിന്റെ 2023–24 പദ്ധതിയിൽ 75,000 രൂപ ചെലവിലാണ് വാർഡുകളിലേക്ക് മെഡിക്കൽ കിറ്റ് വിതരണം ചെയ്യുന്നത്. രാത്രികാലങ്ങളിൽ അടിയന്തിര ഘട്ടങ്ങളിൽ അവിടെ തന്നെ രോഗികളുടെ പരിചരണം ഉറപ്പു വരുത്താനാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com