ADVERTISEMENT

നീലേശ്വരം ∙ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ടു പടന്നക്കാട്ടെ രണ്ടാമത്തെ മേൽപാലത്തിന്റെ അപ്രോച്ച് റോഡ് പടന്നക്കാട് നമ്പ്യാർക്കാൽ റോഡിലേക്കുള്ള വഴി തടയുന്ന സ്ഥിതിക്കു പരിഹാരം കാണുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉറപ്പു നൽകി. പുതുക്കൈ നമ്പ്യാർക്കാൽ റോഡിലേക്കുള്ള വഴി തടയുന്നതോടെ കാഞ്ഞങ്ങാട് നഗരസഭയിലെ 5 വാർഡുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന റോഡിലേക്കുള്ള വഴി അടയുമെന്ന കാര്യം മനോരമ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 

സംഭവം ശ്രദ്ധയിൽപെട്ട ഇ.ചന്ദ്രശേഖരൻ എംഎൽഎ ഇക്കാര്യം സബ്മിഷനായി ഉന്നയിച്ചപ്പോഴാണു മന്ത്രി മറുപടി നൽകിയത്. വാഹനത്തിരക്കേറിയ നീലേശ്വരം– കാഞ്ഞങ്ങാട് ദേശീയപാതയിലാണ് ഈ പ്രശ്നം. ഇവിടെ നിലവിലുള്ള മേൽപാലത്തിനു സമാന്തരമായി പുതിയ മേൽപാലം നിർമിക്കുന്നതിനുള്ള പണി പുരോഗമിക്കുകയാണ്. പണി പൂർത്തിയാകുന്നതോടെ നിലവിലുള്ള നമ്പ്യാർക്കാൽ റോഡ് നിലവിലെ പാലത്തിനടിയിലാകുന്ന സ്ഥിതിയും വരും.

ഇതേകാരണത്താൽ നിലവിലുള്ള ഭൂമിയിൽ സർവീസ് റോഡ് നിലനിർത്തുന്നതും പ്രയാസമാകും. മാർഗതടസം വരുന്ന ഭാഗത്ത് 3– 5 മീറ്റർ വീതിയിൽ വൈഡൺ ബോക്സ് സ്ഥാപിച്ചു യാത്രാപ്രശ്നത്തിനു പരിഹാരമുണ്ടാക്കുമെന്നു സബ്മിഷനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.  മാർഗതടസ്സം നീക്കാൻ 15 സെന്റ് ഭൂമി അക്വയർ െചയ്യണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം. ഭൂമി ഏറ്റെടുക്കാതെ തന്നെ പ്രശ്നം പരിഹരിക്കാനാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com