ADVERTISEMENT

തൃക്കരിപ്പൂർ ∙ ഭക്ഷണപ്പന്തലിൽ രുചിവൈവിധ്യം പകർന്നു കൊതിപ്പിക്കുന്ന ഉപ്പേരിയൊരുക്കൽ. 22 വർഷങ്ങൾക്കു ശേഷം പെരുങ്കളിയാട്ടം നടക്കുന്ന ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കലവറയിലേക്കു രാമന്തളി മാധവൻ കാരണവരുടെ നേതൃത്വത്തിലാണു ഉപ്പേരിയും ശർക്കര ഉപ്പേരിയുമൊരുക്കുന്നത്. 8 മുതൽ 11 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിൽ 7 നേരങ്ങളിലാണ് അന്നദാനം. 4 ലക്ഷത്തിലേറെ പേർ ഭക്ഷണം കഴിക്കുമെന്നാണു സംഘാടക സമിതിയുടെ കണക്കുകൂട്ടൽ. അതിനനുസൃതമായ നിലയിലാണ് മാധവൻ കാരണവരുടെയും കൂട്ടരുടെയും ഉപ്പേരിയൊരുക്കൽ. സഹായികളായി മുപ്പതോളം പേരുണ്ട്.

ഏലക്കായ, ചുക്കുപൊടി, ജീരകം, കുരുമുളകുപൊടി, അരിപ്പൊടി, പശുവിൻ നെയ്യ് തുടങ്ങിയവയാണു ശർക്കര ഉപ്പേരിയുടെ കൂട്ട്. മഞ്ഞളും ഉപ്പുമാണ് ഉപ്പേരിക്ക് കൂട്ട്. 17 പെരുങ്കളിയാട്ടങ്ങളിലെ പാചക വിദഗ്ധനായിരുന്നു മാധവൻ കാരണവർ. അടുത്തിടെ സമാപിച്ച രാമന്തളി, വേങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളിലെ കലവറകളിലും മാധവൻ കാരണവരുടെ ടീം രുചി വൈവിധ്യമേറ്റിയിരുന്നു. നാരായണൻ പയ്യന്നൂർ, വിജയൻ തായിനേരി, കുഞ്ഞിക്കൃഷ്ണൻ പയ്യന്നൂർ, സുധീശൻ രാമന്തളി എന്നിവരാണു സഹായികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com