കാസർഗോഡ് ജില്ലയിൽ ഇന്ന് (08-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇൻസ്ട്രക്ടർ ഒഴിവ്: കയ്യൂർ∙ ഗവ. ഐടിഐയിൽ അരിത്‌മെറ്റിക് കം ഡ്രോയിങ് ഗെസ്റ്റ് ഇൻസ്ട്രക്ടർമാരുടെ (ഈഴവ / തീയ / ബില്ലവ സമുദായം) ഒഴിവ്. യോഗ്യത: ഏതെങ്കിലും എൻജിനീയറിങ് ബ്രാഞ്ചിൽ ബി.ടെക് ബിരുദം, ഒരു വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ ഏതെങ്കിലും എൻജിനീയറിങ് ബ്രാഞ്ചിൽ ത്രിവത്സര ഡിപ്ലോമ, 2 വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ ഏതെങ്കിലും എൻജിനീയറിങ് ട്രേഡിൽ എൻടിസി / എൻഎസി, 3 വർഷത്തെ പ്രവൃത്തി പരിചയം. അഭിമുഖം നാളെ 11നു ഐടിഐയിൽ. 0467–2230980.
പുത്തരി അടിയന്തിരവും കളിയാട്ടവും ഇന്നും നാളെയും
കാഞ്ഞങ്ങാട് ∙ കിഴക്കുംകര ചേന്താട് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം പുത്തരി അടിയന്തിരവും കളിയാട്ടവും ഇന്നും നാളെയും നടക്കും. ഇന്നു വൈകിട്ട് പുത്തരി അടിയന്തിര ചടങ്ങുകൾ, തുടർന്നു അന്നദാനം, 12ന് പൊട്ടൻ തെയ്യം. നാളെ രാവിലെ 10 മുതൽ ചാമുണ്ഡി, വിഷ്ണുമൂർത്തി തെയ്യങ്ങൾ അരങ്ങിലെത്തും, 12ന് അന്നദാനം.
മാണിയാട്ട് തറവാട് കളിയാട്ടം 10 മുതൽ
വരക്കാട്∙ മാണിയാട്ട് തറവാട് കരിഞ്ചാമുണ്ഡിയമ്മ പഞ്ചുരുളി, വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ പ്രതിഷ്ഠാ ദിനവും കളിയാട്ട ഉത്സവം 10ന് തുടങ്ങും. രാവിലെ 5ന് ഗണപതി ഹോമം. തുടർന്ന് പ്രതിഷ്ഠാ ദിന പൂജ, പ്രസാദ വിതരണം. 11ന് വൈകിട്ട് 6ന് ദീപാരാധന. തുടർന്ന് തൊണ്ടച്ചൻ തെയ്യം, കപ്പാളത്തി അമ്മ,കുറത്തിയമ്മ, തെയ്യംപുറപ്പാട്. അന്നദാനം. 9ന് ആനാഡിചാമുണ്ഡിയുടെ കൊടിപിടിക്കൽ, വിഷ്ണുമൂർത്തിയുടെ തോറ്റം പുറപ്പാട്, പഞ്ചുരുളി, കല്ലുരുട്ടി ,കുടുംബതെയ്യങ്ങളുടെ പുറപ്പാട്. 12ന് പുലർച്ചെ 4ന് കരിഞ്ചാമുണ്ഡിയുടെ പുറപ്പാട്. തുടർന്ന് ആട്ടക്കാരത്തിയമ്മ, കുഞ്ഞിക്കോരൻ തെയ്യം, കുടുംബ തെയ്യം പുറപ്പാട്, അന്നദാനം. 2.30ന് വിഷ്ണുമൂർത്തി, വിളക്കിലരിയിടൽ ചടങ്ങുകളോടെ സമാപനം