ADVERTISEMENT

രാജപുരം∙കൊട്ടോടി ടൗണിൽ വ്യാജ മദ്യ വിൽപന സജീവമായിട്ടും പൊലീസ്, എക്സൈസ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. മദ്യവിൽപന സംബന്ധിച്ച് പൊലീസിന് വിവരങ്ങൾ നൽകിയാലും കാര്യമായ പരിശോധന ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ബന്തടുക്ക, പെർളടുക്ക, കാഞ്ഞങ്ങാട് ബവ്‍റിജസ് ഔട്‌ലെറ്റുകളിൽ നിന്നും ബസിലും ഓട്ടോറിക്ഷകളിലുമാണു മദ്യം പ്രദേശത്ത് എത്തിക്കുന്നത്. 

വാഹനങ്ങളിൽ എത്തിക്കുന്ന മദ്യം ഇരട്ടി വിലയ്ക്കാണ് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നത്. കൊട്ടോടി പുഴയിലെ പാലം കേന്ദ്രീകരിച്ചാണ് ടൗണിലെ വിൽപന. ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന രീതിയും ഉണ്ട്. ടൗണിന് സമീപ പ്രദേശമായ ഗ്രാഡിപ്പള്ളയിലും മദ്യം സുലഭമാണെന്ന് വാങ്ങുന്നവർ തന്നെ പറയുന്നു. കൊട്ടോടി ഭാഗങ്ങളിൽ വാഹന പരിശോധനയും ഉണ്ടാകാറില്ല. ടൗണിൽ സ്ഥിരമായി വൈകുന്നേരങ്ങളിൽ പൊലീസ് പട്രോളിങ് വേണമെന്നും ആവശ്യമുയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com