ADVERTISEMENT

മുന്നാട്∙ കലോത്സവ വേദിയുടെ ആദ്യദിനം തന്നെ പോയിന്റ് നിലയിൽ മുന്നിലെത്താൻ കനത്ത പോരാട്ടം.‌ കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ആദ്യദിനം അവസാനിക്കുമ്പോൾ തലശ്ശേരി ബ്രണ്ണൻ കോളജ്(36), കാസർകോട് ഗവ.കോളജ്(26), പയ്യന്നൂർ കോളജ്(18) എന്നിവരാണു മുന്നിൽ‍. മുന്നാട് പീപ്പിൾസ് കോളജിൽ സ്‌റ്റേജിതര മത്സരങ്ങളുടെ ഉദ്‌ഘാടനം നിരൂപകൻ ഇ.പി.രാജഗോപാലൻ നിർവഹിച്ചു. കഥാകൃത്ത്‌ പി.വി.ഷാജികുമാർ മുഖ്യാതിഥിയായി.

യൂണിയൻ ചെയർപഴ്സൻ ടി.പി.അഖില അധ്യക്ഷയായി. നഫീസ ബേബി, സിൻഡിക്കറ്റംഗം എ.അശോകൻ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ എം.ധന്യ, മുരളി പയ്യങ്ങാനം, പ്രിൻസിപ്പൽ സി.കെ.ലൂക്കോസ്, മുഹമ്മദ് ഫവാസ്, കെ.പി.സൂര്യജിത്, പ്രജിന, ഇ.പത്മാവതി, ജനറൽ സെക്രട്ടറി ടി.പ്രതിക്, വൈസ് ചെയർപഴ്സൻ അനന്യ ആർ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.  സ്‌റ്റേജിനങ്ങൾ നാളെ സ്പീക്കർ എ.എൻ.ഷംസീർ ഉദ്‌ഘാടനം ചെയ്യും. നടൻ ഉണ്ണിരാജ് ചെറുവത്തൂർ, നടി ചിത്രാ നായർ എന്നിവർ മുഖ്യാതിഥികളാകും. 11ന്‌ സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ‌ആർ.ബിന്ദു ഉദ്‌ഘാടനം ചെയ്യും. നടി ഗായത്രി വർഷ, സംവിധായകൻ ആമിർ പള്ളിക്കൽ എന്നിവർ മുഖ്യാതിഥികളാകും. 

105 കോളേജിൽ നിന്നും കലാപ്രതിഭകൾ മാറ്റുരയ്ക്കാനെത്തും. മൊത്തം 141 ഇനങ്ങളാണുള്ളത്‌. ആകെ 6646 പ്രതിഭകൾ മത്സരിക്കാനെത്തും. ഇന്ത്യൻ ഭരണഘടനയുടെ സത്ത ഉൾക്കൊള്ളുന്ന വാക്കുകളുടെ പേരിലാണ്‌ സ്‌റ്റേജുകൾ പ്രവർത്തിക്കുന്നത്‌. 1. ബഹുസ്വരം, 2. മാനവീയം, 3. മൈത്രി, 4. സമഭാവം, 5. അനുകമ്പ, 6. അൻപ്, 7. സാഹോദര്യം, 8. പൊരുൾ എന്നിങ്ങനെ വേദികളിലാണ്‌ മത്സരം. തെരുവുനാടകം കുറ്റിക്കോൽ ടൗണിലും പൂരക്കളി മത്സരം പള്ളത്തിങ്കാലിലും നടക്കും. 

കണ്ണൂർ സർവകലാശാലാ കലോത്സവം മെഹന്തി മത്സരത്തിൽ പങ്കെടുത്ത മത്സരാർഥികൾ.
കണ്ണൂർ സർവകലാശാലാ കലോത്സവം മെഹന്തി മത്സരത്തിൽ പങ്കെടുത്ത മത്സരാർഥികൾ.

നാടിന്റെ ഉത്സവം 
കലകൾ കൂടുതൽ ജനകീയവും ജനാധിപത്യപരവുമാകണമെന്ന ചിന്താഗതിയിലാണ്‌ ഇത്തവണത്തെ കലോത്സവം ഗ്രാമപ്രദേശത്താക്കിയതെന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു. കലാമേളയ്ക്ക്‌ എത്തുന്ന എല്ലാ മത്സരാർഥികൾക്കും ഇത്തവണയും ഭക്ഷണം സംഘാടകസമിതി ഒരുക്കുന്നുണ്ട്‌. ദിവസം നാലായിരം പേർക്ക്‌ ഭക്ഷണം നൽകാനാണ്‌ തീരുമാനം. കലവറയിലേക്ക് ആവശ്യമായ വിഭവങ്ങൾ ജനകീയമായി ശേഖരിച്ചു. ഭക്ഷണം നൽകാൻ ആവശ്യമായ അരിയും വിഭവങ്ങളും കുടുംബശ്രീ ബേഡകം, കുറ്റിക്കോൽ സിഡിഎസുകളാണ്‌ സമാഹരിച്ചത്‌. പ്രാദേശിക സംഘങ്ങൾ ഓരോ ദിവസവും ഭക്ഷണം തയാറാക്കി നൽകും. പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ്‌ കലോത്സവം.

കണ്ണൂർ സർവകലാശാല കലോത്സവം ക്ലേ മോഡലിങ്ങിൽ ഒന്നാം സ്ഥാനം നേടിയ പി. വി. അവിനാഷ് (സെന്റ്. പയസ് കോളജ്
രാജപുരം)
കണ്ണൂർ സർവകലാശാല കലോത്സവം ക്ലേ മോഡലിങ്ങിൽ ഒന്നാം സ്ഥാനം നേടിയ പി. വി. അവിനാഷ് (സെന്റ്. പയസ് കോളജ് രാജപുരം)

ക്ലേ മോഡലിങ്ങിൽ അവിനാഷ് തന്നെ
കളിമണ്ണിൽ  വാർത്തെടുത്ത ജീവൻ തുളുമ്പുന്ന തൊഴിലാളിയുടെ പ്രതിമ അവിനാഷിനു നേടിക്കൊടുത്തത് ക്ലേ മോഡലിങ്ങിൽ ഹാട്രിക് വിജയം. രാജപുരം സെന്റ് പയസ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായ പി.വി അവിനാഷ്  കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയാണ്. തൊഴിലാളി എന്നതായിരുന്നു ക്ലേ മോഡലിങ് മത്സരത്തിന്റെ വിഷയം. കളിമണ്ണിൽ അവിനാഷ് തീർത്ത തൊഴിലാളിയുടെ രൂപത്തിൽ മുടിയിഴകളുടെ സൂക്ഷ്മത പോലും ദൃശ്യമായിരുന്നു. കാഞ്ഞങ്ങാട് സൗത്ത് പടിഞ്ഞാറെ വീട്ടിൽ രവീന്ദ്രന്റെയും ബിന്ദുവിന്റെയും  മകനാണ് ഏക സഹോദരൻ അഭിരാം.

കെഎസ്ആർടിസി അധിക സർവീസ്
കാസർകോട്‌ റെയിൽവേ സ്‌റ്റേഷനിൽ നിന്നു രാവിലെ ഏഴിനും എട്ടരക്കും മുന്നാട്‌ പീപ്പിൾസ്‌ കോളജിലേക്ക്‌ പ്രത്യേക കെഎസ്‌ആർടിസി സർവീസ്‌ നടത്തും. തിരിച്ച്‌ രാത്രി എട്ടിനും രാത്രി പത്തിനും കോളജിൽ നിന്നു കാസർകോട്‌ റെയിൽവേ സ്‌റ്റേഷനിലേക്കും ബസുണ്ടാകും. കാസർകോടു നിന്നും കാഞ്ഞങ്ങാടു നിന്നും പ്രത്യേക കെഎസ്‌ആർടിസി ബസുകൾ മുന്നാട്ടേക്കും തിരിച്ചും രാത്രിയിലുണ്ട്‌. ആവശ്യമെങ്കിൽ പീപ്പിൾസ്‌ കോളജിന്റെ ബസും സർവീസ്‌ നടത്തും. കലോത്സവം നടക്കുന്ന മുന്നാട്ടേക്ക്‌ കാസർകോടു നിന്നും കാഞ്ഞങ്ങാടുനിന്നും വിപുലമായ ബസ്‌ സർവീസ്‌ നടത്തും. സമയക്രമം. 

മുന്നാട്‌ നിന്ന്‌ കാസർകോട്‌: രാവിലെ 5.45, 6.25, 7.05, 7.15, 8.05, 8.10, 8.20, 8.35, 8.40, 8.50, 9.05, 9.15, 9.25, 9.40, 9.50, 10.10, 10.30, 10.45, 11, 11.10, 11.15, 11.30, 11.45, 12.05, 12.50, ഉച്ചക്ക്‌ 01.05, 1.15, 1.25, 1.40, 2.05, 2.20, 2.35, 2.50, 3.05, 3.20, 3.35, 3.55, വൈകിട്ട്‌ 4.10, 4.30, 4.45, 5.20, 6, 6.15, 6.35, 07, രാത്രി 08.00

മുന്നാട്‌ നിന്ന്‌ കാഞ്ഞങ്ങാട്‌: രാവിലെ 8, 8.25, 10, 12.15, 12.25, വൈകിട്ട്‌ 4.20, 5.05

കാസർകോട്‌ നിന്ന്‌ മുന്നാട്‌: രാവിലെ 06, 6.15, 6.35, 07, 7.20, 7.50, 8.10 8.45, 9.10, 9.30, 9.40, 10, 10.20, 10.30, 10.50, 11, 11.20, 11.40, 12.05 12.20, ഉച്ചക്ക്‌ 1, 1.10, 1.30, 1.50, 2.05, 2.25, 2.45, 3, 3.20, 3.45, 3.50, 6.30, രാത്രി 8.20

കാഞ്ഞങ്ങാടുനിന്ന്‌ മുന്നാട്‌: രാവിലെ 7.30, 7.50, 8.30, 9.40, 9.50, 12.30, 12.45, ഉച്ചക്ക്‌ 01.25, 2.40, 4.40, 5.30, 5.55, 6.20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com