ADVERTISEMENT

കാസർകോട് ∙ കാഞ്ഞങ്ങാട്– കാണിയൂർ റെയിൽപാത യാഥാർഥ്യമാക്കണമെന്നും ജില്ലയിൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു രാജ്മോഹൻ ഉണ്ണിത്താൻ എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റ് ബജറ്റ് സമ്മേളനത്തിനിടയിലായിരുന്നു കൂടിക്കാഴ്ച. കർണാടക സർക്കാരിന്റെ സമ്മതപത്രം ലഭിക്കാത്തതിനാൽ കാഞ്ഞങ്ങാട്–കാണിയൂർ പാതയുടെ നടപടികൾ 2018 മുതൽ നിർത്തിവെച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്നും എംപി പറഞ്ഞു. 

ദീർ‌ഘദൂര ട്രെയിനുകളുടെ നിർത്തലാക്കിയ കോച്ചുകൾ പുന:സ്ഥാപിക്കുക, മഞ്ചേശ്വരം, കുമ്പള, ചെറുവത്തൂർ, തൃക്കരിപ്പൂർ, കണ്ണപുരം സ്റ്റേഷനുകളിൽ പുതിയതായി സ്റ്റോപ്പുകൾ അനുവദിക്കുന്നതിനു നേരത്തെ നൽകിയ നിർദേശങ്ങൾ നടപ്പിലാക്കുക, മംഗളൂരു–തിരുവനന്തപുരം റൂട്ടിൽ പകലും രാത്രിയിലും ഓരോ പുതിയ ട്രെയിനുകൾ ആരംഭിക്കുക,  ആവശ്യാനുസരണം ജനറൽ കംപാർട്ട്മെന്റുകളുടെ എണ്ണം വർധിപ്പിക്കുക, മൂകാംബിക റോഡ്–ഷൊർണൂർ ട്രെയിൻ പുനരാരംഭിച്ചു രാമേശ്വരത്തേക്കു നീട്ടുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. അനുകൂല നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com