ADVERTISEMENT

നാരംപാടി ∙ കെ.കെ.നാരംപാടിയിൽ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനു ലൈൻ വലിക്കുന്നത് പ്ലാന്റേഷൻ കോർപറേഷൻ അധികൃതർ തടഞ്ഞു.  നാട്ടക്കല്ലിൽനിന്നു ലൈൻവലിച്ച് ബെളിഞ്ചം നാരംപാടിയിൽ ട്രാൻസ്ഫോമർ സ്ഥാപിക്കാനാണ് പദ്ധതി തയാറാക്കിയത്. 3.5 കിലോമീറ്റർ  ലൈൻ വലിക്കുന്നതിനു തൂണിറക്കിയിരുന്നു. തൂൺ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങിപ്പോഴാണ് ചിപ്പറമ്പ് പ്ലാന്റേഷൻ തോട്ടം അധികൃതർ തടഞ്ഞത്. തോട്ടത്തിന്റെ അതിർത്തിക്ക് സമീപത്ത് കൂടി പോകുന്നതിനാലാണ് തടഞ്ഞത്.

അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്ലാന്റേഷൻ കോർപറേഷന് കെസ്ഇബി ബദിയടുക്ക സെക്‌ഷൻ ഓഫിസ് അധികൃതരും കുംബഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെയും  കത്ത് നൽകിയിട്ടുണ്ട്. കെകെനാരംപാടിയിലേക്ക് നിലവിൽ കർക്കടകോളി ട്രാൻസ്ഫോമറിൽ നിന്നാണ്  വൈദ്യുതി ലൈൻ പോകുന്നത്. ഈ ട്രാൻസ്ഫോമറിൽ കൂടുതൽ ഉപയോക്താക്കൾ ഉള്ളതിനാൽ വോൾട്ടേജ് ക്ഷാമം രൂക്ഷമാണ്. വോൾട്ടേജില്ലാത്തതിനാൽ വിളകൾക്ക് ജലസേചനവും ഗാർഹിക ആവശ്യങ്ങളും നടക്കുന്നില്ല. കജ എസ്‌സി കോളനിയിലേക്കും ഇവിടെ നിന്നാണ് വൈദ്യുതി. ഇപ്പോൾ ബദിയടുക്കയിൽനിന്നു ബെളിഞ്ചയിലേക്കുള്ള ഈ ലൈനിൽ തടസ്സം നേരിട്ടാൽ 35 ട്രാൻസഫോമറുകൾ ഓഫ് ചെയ്താണ് തടസ്സം പരിഹരിക്കുന്നത്.

മുള്ളേരിയ 110 കെവി സബ്സ്റ്റേഷനിൽനിന്നു  ബെള്ളൂർ ഫീഡറിലേക്ക് പോകുന്ന ലൈനിൽ നിന്നാണ് കെ.കെ.നാരംപാടിയിലെ ട്രാൻസ്ഫോമറിലേക്ക്  ലൈൻ വലിക്കുന്നത്. ഈ ലൈനിൽനിന്നു വൈദ്യുതി ലഭ്യമാക്കിയാൽ ബദിയടുക്ക സബ് സ്റ്റേഷനിൽ ലൈനിലെ തകരാറ് പരിഹരിക്കുന്നതിനു വൈദ്യുതി ഓഫ് ചെയ്താലും ഈ പ്രദേശത്ത് വൈദ്യുതി തടസ്സമുണ്ടാവില്ല. ബദിയടുക്ക 33 കെവി സബ് സ്റേറഷനിൽ നിന്നുള്ള നിലവിലെ ലൈനും മുള്ളേരിയ സ ബ്സ്റ്റേഷനിൽ നിന്നുള്ള ലൈ നും ബന്ധിപ്പിച്ചാൽ പ്രദേശത്ത് അറ്റകുറ്റപ്പണി നടക്കുമ്പോൾ 2 ലൈനിൽ നിന്നും മാറ്റി കൊടുത്ത് പ്രദേശത്തുണ്ടാവുന്ന വൈദ്യുതി തടസ്സം ഒഴിവാക്കാനാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com