അറിവു പകർന്ന് ശാസ്ത്ര എക്സ്പോയ്ക്ക് തുടക്കം

Mail This Article
കാസർകോട് ∙ ശാസ്ത്ര വിജയങ്ങളെയും കൗതുകങ്ങളെയും കുറിച്ച് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും വിജ്ഞാനം പകരുന്ന ദേശീയ ശാസ്ത്ര എക്സ്പോ കാസർകോട് ഗവ.കോളജിൽ തുടങ്ങി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ജലവിഭവ വികസന വിനിയോഗ കേന്ദ്രവും സഹകരിച്ചു സംഘടിപ്പിക്കുന്ന 36–ാം കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായാണു ശാസ്ത്ര എക്സ്പോ ഒരുക്കിയിട്ടുള്ളത്.
ഐഎസ്ആർഒ, വിക്രംസാരാഭായ് സ്പേസ് സെന്റർ, സിപിസിആർഐ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി, ജലവിഭവ വിനിയോഗ കേന്ദ്രം, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ജിയോളജി, സുവോളജി വിഭാഗം, നാറ്റ്പാക്, പരിസ്ഥിതി വിവരണ സാങ്കേതിക അവബോധ കേന്ദ്രം, കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാനിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കാസർകോട് ഗവ.കോളജിലെ വിവിധ ശാസ്ത്ര വിഭാഗങ്ങൾ തുടങ്ങിയവയുടെ പ്രദർശനം ഇവിടെയുണ്ട്.

ഐഎസ്ആർഒ സ്റ്റാൾ
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3, മംഗളയാൻ തുടങ്ങിയ ദൗത്യങ്ങൾ വിശദമായി പരിചയപ്പെടുത്തുന്ന ഡിസ്പ്ലേ പാനൽ, ക്രയോജനിക് എൻജിനുകൾ, റിമോട്ട് സെൻസിങ്, റോക്കറ്റ് എൻജിനുകൾ, സാറ്റലൈറ്റ് സംവിധാനം, വിവിധ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ, വാർത്താ വിനിമയ ഉപഗ്രഹങ്ങൾ തുടങ്ങിയവയുടെ മോഡലുകളാണ് ഐഎസ്ആർഒ സ്റ്റാളിൽ.
പഴമയെ പുനർ നിർമിച്ച്
വടക്കൻ കേരളത്തിലെ പരമ്പരാഗത വിത്തുകളുടെയും നാട്ടറിവുകളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശന പാഠശാല തീർക്കുകയാണു പനയാൽ അരവത്തെ പുലരിയെന്ന എൻജിഒ. ആധുനിക കൃഷിരീതികളെക്കുറിച്ചറിയാൻ പടന്നക്കാട് കാർഷിക കോളജിന്റെ സ്റ്റാളിൽ സന്ദർശിക്കാം.
ർ സെക്രട്ടറി ഡോ.എസ്.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ ഡോ.മനോജ് സാമുവൽ, നാറ്റ്പാക് ഡയറക്ടർ സാംസൺ, പി.ഹരിനാരായണൻ, ഗവ.കോളജ് പ്രിൻസിപ്പൽ വി.എസ്.അനിൽകുമാർ, ജി.െക.അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.
പ്രവേശനം സൗജന്യം
രാവിലെ 10 മുതൽ വൈകിട്ട് 9 വരെയാണ് എക്സ്പോയിൽ പ്രവേശനം. പ്രവേശനം സൗജന്യം.