ADVERTISEMENT

രാജപുരം∙ പാതയോരത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം തീ വച്ച് നശിപ്പിച്ച നിലയിൽ. കേരള കൗമുദി പ്രാദേശിക ലേഖകൻ പാണത്തൂർ പരിയാരത്തെ പുല്ലോലിക്കല്‍ പി.കെ.ഗണേശന്റെ വാഹനമാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ഗണേശന്റെ ഭാര്യയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് വാഹനം.

റാണിപുരത്ത് ഗണേശന്റെ ഉടമസ്ഥതയിൽ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാതയോരത്ത് വാഹനം നിർത്തിയിട്ട് പോയതായിരുന്നു. രാവിലെയാണ് വാഹനം തീ വച്ച് നശിപ്പിച്ച നിലയിൽ കണ്ടത്. രാജപുരം പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com