ADVERTISEMENT

ആയുർവേദ തെറപ്പിസ്റ്റ് നിയമനം: കാഞ്ഞങ്ങാട് ∙ ജില്ലയിൽ നാഷനൽ ആയുഷ് മിഷൻ മുഖേന ഗവ. ആയുർവേദ സ്ഥാപനങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആയുർവേദ തെറപ്പിസ്റ്റ് നിയമനം നടത്തുന്നു. യോഗ്യത: സംസ്ഥാന സർക്കാർ അംഗീകൃത ആയുർവേദ തെറപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി: 2024 ഫെബ്രുവരി 9ന് 40 വയസ്സ്. ശമ്പളം: 14,700 രൂപ. അഭിമുഖം 17ന് 10നു പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിലെ നാഷനൽ ആയുഷ് മിഷൻ ഓഫിസിൽ. 8848002953.

മദ്രസ അധ്യാപക ക്ഷേമനിധി വിഹിതം
കാസർകോട് ∙ കേരള മദ്രസ അധ്യാപക ക്ഷേമനിധി വിഹിതം മാർച്ച് 10ന് അകം തപാൽ ഓഫിസിൽ അടയ്ക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 0495–2966577.

തൊഴിൽ മേള 17ന് 
കാസർകോട് ∙ സർക്കാരിന്റെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി കന്നഡ ഭാഷ ന്യൂനപക്ഷ മേഖലയിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 17ന് തൊഴിൽ മേള നടത്തും. അഭിമുഖം ഒരുക്കുന്നതിനു താൽപര്യമുള്ള സ്ഥാപനങ്ങൾക്ക് ബന്ധപ്പെടാം. 7592921751.   kshreekdisc.kgd@gmail.com 

സാങ്കേതിക ശിൽപശാല 19നും 20നും
നീലേശ്വരം ∙ നൂതന സാങ്കേതികവിദ്യയിൽ പഴവർഗങ്ങൾ ഉപയോഗിച്ച് ഐസ്‌ക്രീം ഉണ്ടാക്കുന്നതിനു സാങ്കേതിക ശിൽപശാല (ടെക്‌നോളജി ക്ലിനിക്) ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പടന്നക്കാട് കാർഷിക കോളജിൽ 19, 20 തീയതികളിൽ നടത്തും.  അവസാന തീയതി 15. 9633939391.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com