ADVERTISEMENT

വെള്ളരിക്കുണ്ട്∙ താലൂക്കിലെ സർക്കാർ ഓഫിസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ പ്രവർത്തനം അവതാളത്തിലായിട്ടും നിയമനം മാസങ്ങളായി മുടങ്ങിക്കിടക്കുന്നതായി ആരോപണം. നവകേരള സദസ്സിന്റെ അധികഭാരവും നിലവിലുള്ള ജീവനക്കാരുടെ തലയിൽ വന്ന് വീണതും ഓഫിസ് പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. കൂടാതെ പുതിയ നിയമനം നടക്കാത്തത് വഴി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾക്ക് ലഭിക്കേണ്ട സർവീസ് കാലയളവിൽ വലിയ നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നതെന്നും പരാതിയുയർന്നു. റവന്യു ഓഫിസുകളിലാണു കൂടുതൽ പ്രതിസന്ധി. പിന്നാക്ക ജില്ലയായ കാസർകോട്ടെ ഏറ്റവും പിന്നാക്കമായ വെള്ളരിക്കുണ്ട് താലൂക്കിലെ റവന്യു ഓഫിസുകളിൽ നിലവിൽ മുപ്പത്തോളം ക്ലറിക്കൽ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായി പറയുന്നു. 

ഈ സാഹചര്യത്തിലാണ് റവന്യു വകുപ്പിന്റെ സമ്പൂർണ മേൽനോട്ടത്തിൽ പൊതു തിരഞ്ഞെടുപ്പ് വരാൻ പോകുന്നത്.എൽ ഡി ക്ലാർക്ക് റാങ്ക് ഹോൾഡേഴ്‌സ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഒരു കേസിലെ താൽക്കാലിക സ്റ്റേയുടെ പേരിലാണ് മലയോര താലൂക്കിലേക്ക് നിയമനങ്ങൾ നടത്താൻ തടസ്സമായത്. ഒഴിവുകൾ ജില്ലാ അടിസ്ഥാനത്തിൽ കണക്കാക്കുന്ന പിഎസ് സി  നിയമനങ്ങൾക്ക് ഈ സ്റ്റേ ബാധകമല്ലെങ്കിലും ജില്ലാ ഭരണാധികാരികൾ ഈ വിഷയത്തിൽ എടുക്കുന്ന ഉദാസീനതയാണ് വിനയാകുന്നത്.  ഹൈക്കോടതിയിൽ കൃത്യമായ കൗണ്ടർ ഫയൽ ചെയ്തു കാര്യങ്ങൾ ബോധിപ്പിക്കാൻ ജില്ലാ ഭരണകൂടം തയാറാകാത്തതിലും ജനങ്ങൾക്ക് അമർഷമുണ്ട്. ഈ വിഷയത്തിൽ റവന്യു ജീവനക്കാരുടെ  സംഘടനകളും നിലപാടില്ലാതെ ഇരുട്ടിൽ തപ്പുകയാണ്. മലയോരത്തെ ഓഫിസുകളിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരെ സ്ഥലം മാറ്റുന്നതിനു ഭരണാനുകൂല നേതാക്കൾ തയാറാകാത്തതിനാൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും ഇരട്ടിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com