ADVERTISEMENT

അധ്യാപക ഒഴിവ്
ചെറുവത്തൂർ ∙ ഗവ.വെൽഫെയർ യുപി സ്കൂളിൽ പാർട് ടൈം ഹിന്ദി അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്കു നിയമനം നടത്തുന്നു. അഭിമുഖം നാളെ രാവിലെ 11നു സ്കൂൾ ഓഫിസിൽ നടക്കും.

ചലച്ചിത്ര നിർമാണ പരിശീലന ക്യാംപ്
പരപ്പ∙ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപെടുത്തി 16 മുതൽ 18വരെ ചലനം ചലച്ചിത്ര നിർമാണ പരിശീലന ക്യാംപ് നടത്തുന്നു. അപേക്ഷകർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾ ആയിരിക്കണം. സിനിമയിലേക്കുള്ള തന്റെ താത്പര്യം വെളിപ്പെടുത്തുന്നതും സ്വയം പരിചയപ്പെടുത്തുന്നതുമായ ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ 14ന് അകം chalanamprapa@gmail.com എന്ന വിലാസത്തിലേക്ക് അയക്കണം. 8848087253 

കണ്ണ് പരിശോധനാ ക്യാംപ് 
വെള്ളരിക്കുണ്ട്∙റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി, വെള്ളരിക്കുണ്ട് സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്, പയ്യന്നൂർ ഐ ഫൗണ്ടേഷൻ & റിസർച് സെന്റർ, സൂപ്പർ സ്പെഷൽറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ, ഡ്രൈവർ മാർക്കും പൊതുജനങ്ങൾക്കും വേണ്ടി 13ന് വെള്ളരിക്കുണ്ട് ആർടി ഓഫിസ് കോൺഫറൻസ് ഹാളിൽ കണ്ണ് പരിശോധന ക്യാംപ് നടത്തുന്നു. സമയം രാവിലെ 10.30 മുതൽ 1.00 മണി വരെ

കാടങ്കോട് കോട്ടപ്പള്ളി മഖാം സ്വലാത്ത് വാർഷികവും മജ്‌ലിസുന്നൂറും ഇന്നു മുതൽ
ചെറുവത്തൂർ∙ചരിത്ര പ്രസിദ്ധമായ കാടങ്കോട് കോട്ടപ്പള്ളി മഖാം സ്വലാത്ത് വാർഷികവും, മതപ്രഭാഷണവും, മജ്‌ലിസുന്നൂറും ഇന്നു മുതൽ 15വരെ നടക്കും. ഇന്നു രാവിലെ 10ന് കോട്ടപ്പള്ളി ജുമാ മസ്ജിദ് മദ്രസ മഖാം കമ്മിറ്റി പ്രസിഡന്റ് പതാക ഉയർത്തും. മഖാം സിയാറത്ത് മുഹമ്മദ് കുട്ടി മൗലവി വയനാട്. രാത്രി 7ന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അലി അഖ്ബർ ബാഖവി തനിയാമ്പുറം മജ‌്‌ലിസുന്നൂറിന് നേതൃത്വം നൽകും. നാളെ രാത്രി 7ന് സയ്യിദ് ഹുസ്സൈൻ കോയ തങ്ങൾ പട്ടാമ്പി മഖാം സിയാറത്തിന് നേതൃത്വം നൽകും. ഫൈസൽ ഹുദവി പാണ്ടിക്കാട് ഉദ്ഘാടനം ചെയ്യും. 

കളിയാട്ടം ഇന്ന് സമാപിക്കും
മാലോം∙കൂലോം ഭഗവതിക്ഷേത്രത്തിലെ  കളിയാട്ടം ഇന്നു സമാപിക്കും. പുലർച്ചെ 2.30ന് പെരിയാട്ട് കണ്ടർ തെയ്യം പുറപ്പാട്. രാവിലെ 10മുതൽ ചാമുണ്ഡേശ്വരി,പാടാർ കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, മണ്ഡലത്ത് ചാമുണ്ഡി, മുക്രിപോക്കർ (മാപ്പിള തെയ്യം) ദണ്ഡ്യങ്ങാനത്ത് ഭഗവതി, കൂലോത്തമ്മ എന്നീ തെയ്യങ്ങൾ അരങ്ങിലെത്തി ഭക്തർക്ക് അനുഗ്രഹം നൽകും. തെയ്യക്കോലങ്ങളുടെ കൂടിക്കാഴ്ച, അന്നദാനം ഭഗവതിയുടെ തിരുമുടി താഴൽ ചടങ്ങുകളോടെ സമാപനം.

പേക്കടം ചവേല കൊവ്വൽ ദേവസ്വം കളിയാട്ടം 17,18 തീയതികളിൽ
തൃക്കരിപ്പൂർ∙പേക്കടം ചവേല കൊവ്വൽ ദേവസ്വത്തിലെ കളിയാട്ടം 17, 18 തീയതികളിൽ നടത്തും. 5 വർഷത്തിന് ശേഷം നടത്തുന്ന കളിയാട്ടത്തിന് തുടക്കം കുറിച്ച് 17 നു വൈകിട്ട് 4 നു പേക്കടവൻ നായർ തറവാട്ടിൽ നിന്നു തിരുവായുധങ്ങളോടുകൂടിയുള്ള വരവ്. രാത്രി 7 മുതൽ വിവിധ തോറ്റങ്ങൾ. തുടർന്ന് പനിയൻ ദൈവം, മാപ്പിള തെയ്യം, തുലുക്കോലം എന്നിവ അരങ്ങ് കാണും. 18നു രാവിലെ രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണു മൂർത്തി തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 12നു പ്രധാന തെയ്യക്കോലമായ ചവേല ഭഗവതിയുടെ തിരുമുടി നിവരും.

ഉപകരണ വിതരണം 15ന്
സീതാംഗോളി∙പുത്തിഗെ പഞ്ചായത്ത് അങ്കണവാടികൾക്കുള്ള ഊർജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണം 15ന് 10.30ന് സീതാംഗോളി ഐസിഡിഎസ് ഹാളിൽ നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com