ADVERTISEMENT

കാസർകോട്∙വെള്ളം സുലഭമായി ലഭിക്കുന്ന പ്രദേശത്ത് ഒരു രാത്രി പിന്നിട്ടപ്പോൾ കിണർ കാലി. കറന്തക്കാട് മധൂർ റോഡ് സമീപം താമസിക്കുന്ന എച്ച്.രാധാകൃഷ്ണന്റെ വീട്ടുകിണറ്റിൽ വെള്ളിയാഴ്ച ആറടിയോളം വെള്ളമുണ്ടായിരുന്നു. മോട്ടർ പമ്പ് ചെയ്ത് 3000 ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ നിറച്ച ശേഷമായിരുന്നു അത്.എന്നാൽ ശനിയാഴ്ച രാവിലെ കിണർ നോക്കിയപ്പോൾ കാലി.

മുക്കാൽ കിലോമീറ്റർ അകലെ ഒരു കുഴൽ കിണർ കുഴിക്കുന്ന ശബ്ദം രാത്രി കേട്ടിരുന്നു.അതാണോ ഇങ്ങനെ വെള്ളം ഒഴിയാൻ കാരണമെന്നു സംശയിക്കുന്നു. എന്നാൽ തൊട്ടടുത്തുള്ള കിണറ്റിൽ വെള്ളം ഉണ്ട്. 20 അടിയോളം ആഴം ഉള്ളതാണ് കിണർ. 20 വർഷമായി ഇവിടെ താമസിക്കുന്ന രാധാകൃഷ്ണനു ഒരു രാത്രി പിന്നിട്ടപ്പോൾ കിണറ്റിൽ വെള്ളം അപ്രത്യക്ഷമായത് ആദ്യ അനുഭവം.

മധൂർ പഞ്ചായത്തിൽ ഉൾപ്പെട്ടതാണ് സ്ഥലം. പഞ്ചായത്ത് വക ഇവിടെ ജല വിതരണം ഇല്ല. ജല അതോറിറ്റി പൈപ്പ് ലൈൻ വഴി വെള്ളം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് രാധാകൃഷ്ണൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com