ADVERTISEMENT

ഇന്ന് ഹോട്ടലുകൾഅടച്ചിടും; കാസർകോട് ∙ വ്യാപാര മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്നു നടത്തുന്ന കടയടപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജില്ലയിലെ മുഴുവൻ ഹോട്ടലുകളും അടച്ചിട്ടു പ്രതിഷേധ സമരത്തിൽ പങ്കെടുക്കുമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.നാരായണ പൂജാരി സെക്രട്ടറി, ബിജു ചുള്ളിക്കര എന്നിവർ അറിയിച്ചു.

താൽക്കാലിക അധ്യാപക നിയമനം
പനങ്ങാട് ഗവ.യുപി സ്കൂളിലേക്ക് ഹിന്ദി താൽക്കാലിക അധ്യാപക തസ്തികയിലെ ഒഴിവിലേക്ക് യോഗ്യരായവരെ നിയമിക്കാൻ വെള്ളിയാഴ്ച രാവിലെ 11ന് അഭിമുഖം നടത്തും. വിവരങ്ങൾക്ക് 94460 75020

അപേക്ഷ ക്ഷണിച്ചു
പെരിയ∙ഗുണഭോക്തൃ പട്ടികയിൽ അർഹരായ അപേക്ഷകർ ഇല്ലാത്തതിനാൽ പുല്ലൂർ – പെരിയ പഞ്ചായത്ത് പരിധിയിൽ നിന്നു സ്വയംതൊഴിൽ സംരംഭം, വനിതാ ഗ്രൂപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. നിബന്ധനകൾ: കുറഞ്ഞത് 5 വനിതകൾ ഉൾപ്പെട്ട ഗ്രൂപ്പ്, മുൻപ് ആനുകൂല്യം ലഭിക്കാത്ത ഗ്രൂപ്പ്. അവസാന തീയതി 15. 9809900091.
പരപ്പ∙ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 16 മുതൽ 18 വരെ നടത്തുന്ന ‘ചലനം’ ചലച്ചിത്ര നിർമാണ പരിശീലന ക്യാംപിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന ചലച്ചിത്ര തൽപരരായ 18നും 40നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്കാണു അവസരം. ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ chalanamparappa@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. അവസാന തീയതി നാളെ. 8848087253.

നേത്രാവതി എക്സ്പ്രസ്17 മുതൽ നീലേശ്വരത്ത് നിർത്തും
നീലേശ്വരം ∙ ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ നീലേശ്വരത്ത് സ്റ്റോപ് അനുവദിച്ച നേത്രാവതി എക്സ്പ്രസ് 17 മുതൽ നിർത്തിത്തുടങ്ങും.  തിരുവനന്തപുരത്തേക്കുള്ള 16345 നമ്പർ എക്സ്പ്രസ് രാവിലെ 5.35നും ലോകമാന്യതിലക് സ്റ്റേഷനിലേക്കുള്ള 16346 നമ്പർ എക്സ്പ്രസ് രാത്രി 8.32നുമാണു നീലേശ്വരത്ത് എത്തുക. 17നു രാവിലെ 5.35നു നീലേശ്വരത്ത് ആദ്യമായി നിർത്തുന്ന ട്രെയിനിനു സ്വീകരണം നൽകുമെന്നു നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com