ADVERTISEMENT

കാഞ്ഞങ്ങാട് ∙ കോവിഡ് കാലത്തെ വരച്ചു കാട്ടാൻ തല ക്യാൻവാസ് ആക്കി ചിത്രകാരൻ. കോവിഡ് കാലത്തെ അടച്ചുപൂട്ടൽ, ഏകാന്തത എന്നിവയെ ചിത്രീകരിക്കാനാണ് ചിത്രകാരൻ ബാലൻ സൗത്ത് തന്റെ തല ക്യാൻവാസ് ആക്കിയത്. ഇന്നലെ ലളിതകല അക്കാദമിയുടെ ആർട് ഗാലറിയിൽ സമാപിച്ച ‘ആർക്കോവി 19’ ചിത്രപ്രദർശനത്തിലാണ് കലയുടെ വേറിട്ട മുഖം കണ്ടത്.

ചിത്ര പ്രദർശനത്തിന് നേതൃത്വം നൽകിയ  ദീപ്തി പാലക്കാട് ആണ് ബാലന്റെ തലയിൽ വർണങ്ങളിലൂടെ കോവിഡ് ഭീകരത വരച്ചു കാട്ടിയത്.  കോവിഡ് കാലത്ത് വരച്ച ചിത്രങ്ങളുടെ പ്രദർശനം 14 ജില്ലകളിലും നടന്നു. പ്രദർശനത്തിന്റെ ഭാഗമായി സംവാദവും നടത്തി. എസ്ഐ രമേശൻ നരിക്കോട് ഉദ്ഘാടനം ചെയ്തു. മോഹൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.മുഹമ്മദ് അസ്‍ലം, ശ്യാമ ശശി, വിനോദ് പയ്യന്നൂർ, രാജേന്ദ്രൻ മീങ്ങോത്ത്, രവീന്ദ്രൻ തോയമ്മൽ, മുഹമ്മദ് ഫാഫിൽ, അബ്ദു കോവ് ഗോലി, ടി.പി.രാജേഷ് തളിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com