ADVERTISEMENT

ചെറുവത്തൂർ ∙ കൺസ്യൂമർഫെഡിന്റെ പൂട്ടിയിട്ട മദ്യവിൽപനകേന്ദ്രത്തിൽ സ്റ്റോക്ക് എടുക്കാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ സിഐടിയു നേതാക്കളുടെ സാന്നിധ്യത്തിൽ തൊഴിലാളികൾ തടഞ്ഞു. ഉദ്ഘാടനം ചെയ്ത ദിവസം തന്നെ അടച്ചിട്ട മദ്യവിൽപനകേന്ദ്രത്തിലെ മദ്യത്തിന്റെ കണക്കെടുക്കാൻ വന്ന എക്സൈസ്, കൺസ്യൂമർഫെഡ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥ സംഘത്തെയാണു തൊഴിലാളികൾ തടഞ്ഞത്.

മദ്യവിൽപനകേന്ദ്രം പുതിയ കെട്ടിടത്തിലേക്കു മാറ്റുന്ന നടപടികൾ സ്വീകരിക്കുന്നതുവരെ സ്റ്റോക്കെടുപ്പ് നടത്താൻ അനുവദിക്കില്ലെന്നു തൊഴിലാളികൾ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ചെറുവത്തൂരിൽ നടന്ന പൊതുയോഗത്തിൽ മദ്യവിൽപനകേന്ദ്രം മറ്റൊരു കെട്ടിടത്തിലേക്കു മാറ്റുന്നതുവരെ, പൂട്ടിയിട്ട മദ്യവിൽപന കേന്ദ്രത്തിൽനിന്നു മദ്യം മാറ്റാനോ സ്റ്റോക്ക് എടുക്കാനോ  അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചതാണ്.

അതുകൊണ്ട് തന്നെ ഒരു കാരണവശാലും സ്റ്റോക്ക് എടുക്കാൻ അനുവദിക്കില്ലെന്ന്, തടയാൻ നേതൃത്വം കൊടുത്ത സിഐടിയു നേതാവ് പി.കമലാക്ഷൻ പറഞ്ഞു. സ്റ്റോക്ക് എടുക്കണമെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്തു നീക്കണമെന്നും പിന്നീട് വരുന്ന പ്രശ്നങ്ങൾ നേരിടാനും തയാറാകേണ്ടി വരുമെന്നും നേതാക്കൾ പറഞ്ഞതോടെ ഉദ്യോഗസ്ഥ സംഘം മടങ്ങി. വലിയ പൊലീസ് സംരക്ഷണയിലാണു സ്റ്റോക്ക് എടുക്കാൻ ഉദ്യോഗസ്ഥ സംഘമെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com