ADVERTISEMENT

ഉപ്പള∙ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ 4 പ്രവൃത്തികൾക്കായി 50 ലക്ഷം രൂപ അനുവദിച്ചു. എംഎൽഎ ആസ്തി വികസന സ്കീമിൽ നിന്നും 40 ലക്ഷം രൂപയും  പ്രത്യേക വികസന നിധിയിൽ നിന്ന് 10 ലക്ഷം രൂപയുമാണ്  വകയിരുത്തിയതെന്നും  പദ്ധതികൾക്കു  ഭരണാനുമതി ലഭിച്ചതായും എ.കെ.എം.അഷ്റഫ് എംഎൽഎ അറിയിച്ചു. അംഗഡിമൊഗർ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ മുറ്റം ഇന്റർലോക് പാകാൻ 20 ലക്ഷം,

കുമ്പള അമ്പിലടുക്ക - കെഡബ്ല്യുഎ റോഡ് കോൺക്രീറ്റ്  20 ലക്ഷം,  മീഞ്ചയിലെ  ദൈഗോളി ജുമാ മസ്ജിദ് റോഡിന്റെ പ്രവൃത്തിക്കായി 5 ലക്ഷം, പെർളാടം മസ്ജിദ് റോഡിന്റെ നവീകരണത്തിനായി 5 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ടെൻഡർ നടപടികൾ പൂർത്തികരിച്ച്  പ്രവൃത്തികൾ തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എംഎൽഎ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com