ADVERTISEMENT

കാസർകോട്∙ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജില്ലയിൽ നടപ്പിലാക്കുന്ന 11.45 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു  കലക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല സമിതി യോഗം ഭരണാനുമതി നൽകി. ഭരണാനുമതി നൽകിയ 11.45 കോടി രൂപയുടെ പദ്ധതികൾക്ക് ഫണ്ട് വകയിരുത്തി. ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കലക്ടർ കെ.ഇമ്പശേഖറും ഭരണാനുമതി ലഭിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന്  വികസന പാക്കേജ് സ്പെഷൽ ഓഫിസർ വി.ചന്ദ്രനും അറിയിച്ചു. 

∙വിദ്യാലയങ്ങളിൽ നടപ്പാക്കുന്നത് 13 പദ്ധതികൾ (9.53 കോടി രൂപ) വിദ്യാലയങ്ങളിൽ അടുക്കള കെട്ടിട നിർമാണം– ബേക്കൂർ ജിഎച്ച്എസ്എസ്– 28.52 ലക്ഷം, പെർഡാല ജിഎച്ച്എസ്– 20 ലക്ഷം, തച്ചങ്ങാട് ജിഎച്ച്എസ്എസ്– 29.98 ലക്ഷം രൂപ,  മടിക്കൈ–2  ജിവിഎച്ച്എസ്– 24 ലക്ഷം, മൊഗ്രാൽ  ജിവിഎച്ച്എസ്എസ് 29.16 ലക്ഷം രൂപ, മൊഗ്രാൽപുത്തൂർ ജിഎച്ച്എസ്എസ് – 28.26 ലക്ഷം.

∙ അടിസ്ഥാന സൗകര്യ വികസനം– സൗത്ത് തൃക്കരിപ്പൂർ  ജിഎച്ച്എസ്– 92.35 ലക്ഷം, മൊഗ്രാൽപുത്തൂർ ജിയുപിഎസ് –1.19 കോടി, നുള്ളിപ്പാടി ജിയുപിഎസ്–98 ലക്ഷം, കുന്നുകൈ ജിഎൽപിഎസ് –1.6 കോടി, ഷിറിയ ജിഎച്ച്എസ്എസ്– 60 ലക്ഷം, മുളിഞ്ച ജിഎൽപിഎസ്–1.5കോടി, കാസർകോട് ജിയുപിഎസ്–1.14 കോടി

∙ചെറുകിട ജലസേചന പദ്ധതികൾക്ക്–1.92 കോടി രൂപ ബേഡഡുക്ക  പാലേരിച്ചാലിൽ വിസിബി കം ട്രാക്ടർവേ നിർമാണത്തിനു 1 കോടി. ദേലംപാടി  പള്ളങ്കോടിൽ പയസ്വിനി പുഴയിൽ റഗുലേറ്റർ നിർമാണത്തിന്റെ പഠനത്തിനായി  12 ലക്ഷം രൂപ, മുളിയാർ  പാണൂർ കടപ്പിൽ വിസിബികം ട്രാക്ടർവേ പുനർ നിർമാണത്തിന് 80 ലക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com