ADVERTISEMENT

പൊയിനാച്ചി∙കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഉദുമ മണ്ഡലത്തിലെ 3 റോഡുകൾ 20.14 കോടി രൂപ ചെലവഴിച്ച് ബിഎംആൻഡ് ബിസി ചെയ്തു നവീകരിക്കാൻ  മന്ത്രിസഭാ യോഗം തീരുമാനിച്ചതായി സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. ചാലിങ്കാൽ-മീങ്ങോം- അമ്പലത്തറ 5 കി.മീ റോഡ് ( 5.64 കോടി) ബന്തടുക്ക-വീട്ടിയാടി-ചാമുണ്ഡിക്കുന്ന്-ബളാന്തോട് 4.700 കി.മീ റോഡ് (8.50 കോടി) പെരിയ-ഒടയംചാൽ 4,കി.മി റോഡ് (6 കോടി) രൂപയുമാണ് അനുവദിച്ചത്.ഉദുമ,കാഞ്ഞങ്ങാട് മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളാണ്.

കെഡിപി പാക്കേജിൽ മേൽ റോഡുകളുടെ പേരില്ലാത്തത് കാരണം കെഡിപി സ്റ്റേറ്റ് ലെവൽ എംപവേഡ് കമ്മിറ്റിക്ക് സമർപ്പിച്ച മേൽ റോഡുകൾ ചീഫ് സെക്രട്ടറി ചെയർമാനായ കമ്മിറ്റി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു. റോഡുകളുടെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകിയിരുന്നതായി എംഎൽഎ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന്റെ ഭാഗമായി പ്ലാനിങ് സെക്രട്ടറി ഭരണാനുമതി ഉത്തരവ് ഉടൻ ഇറക്കുകയും ടെൻഡർ നടപടിയിലേക്കും നീങ്ങുകയും ചെയ്യുമെന്നും എംഎൽഎ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com