കാസർകോട് ജില്ലയിൽ ഇന്ന് (23-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
ലോഗോ ക്ഷണിച്ചു: അമ്പലത്തറ∙ തണൽ സ്നേഹവീടിന്റെ ദശവാർഷികാഘോഷഭാഗമായി ഏപ്രിൽ 21ന് നടക്കുന്ന സംസ്ഥാനതല ഭിന്നശേഷി കലാമേളയ്ക്ക് ലോഗോ ക്ഷണിച്ചു. 29നു മുൻപ് 8547654654 എന്ന വാട്സാപ് നമ്പറിലോ snehamvillage@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അയയ്ക്കണം.
ഗാനാലാപന മത്സരം
കാസർകോട്∙ ജില്ലാതല സിനിമാ ഗാനാലാപന മത്സരവും എംആർ സംഗീത പുരസ്കാര വിതരണവും മാർച്ച് 8ന് സിനിമാതാരം പി.പി.കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എൻട്രികൾ 8136882251 എന്ന വാട്സാപ് നമ്പറിൽ 29ന് അകം അയയ്ക്കണം.
സ്പോട് അഡ്മിഷൻ
കാഞ്ഞങ്ങാട്∙ സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2024-26 എംബിഎ (ഫുൾടൈം) കോഴ്സിനുള്ള സ്പോട് അഡ്മിഷൻ 24ന് 9.30 മുതൽ 1 വരെ കോട്ടച്ചേരി കോഓപ്പറേറ്റീവ് ട്രെയിനിങ് കോളജിൽ നടക്കും. കേരള സർവകലാശാല, എഐസിടി എന്നിവയുടെ അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ്, ലോജിസ്റ്റിക്സ്, സിസ്റ്റം എന്നിവയിൽ ഡ്യുവൽ സ്പെഷലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്കോളർഷിപ്പും എസ്‌സി/എസ്ടി, ഒഇസി / ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സർക്കാർ സർവകലാശാല നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഫെബ്രുവരിയിലെ കെ-മാറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kicma.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8547618290, 9447002106.