ADVERTISEMENT

കാസർകോട് ∙ തിരഞ്ഞെടുപ്പ് രംഗം പണക്കൊഴുപ്പിന്റെ പിടിയിലാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. കോർപറേറ്റുകളാണ് തിരഞ്ഞെടുപ്പിൽ പണം ഒഴുക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയെ പോലുള്ള കക്ഷികൾക്ക് പണാധിപത്യത്തെ നേരിടാൻ പ്രവർത്തകരെയും ജനങ്ങളെയും സമീപിക്കുക മാത്രമേ പരിഹാരമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ കിരാതവാഴ്ചയിൽ രാജ്യത്തെ സാധാരണക്കാർ പൊറുതിമുട്ടി. എൽഡിഎഫ് സർക്കാരിനോടും എൽഡിഎഫ് രാഷ്ട്രീയത്തോടും കേരള ജനത കാട്ടുന്ന പ്രതിബദ്ധത പൂർണമായ തോതിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രകടമാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണി ദുർബലമാകുന്നതിന്റെ പിന്നിൽ പലപ്പോഴും കോൺഗ്രസിന്റെ യാഥാർഥ്യബോധമില്ലാത്ത സമീപനങ്ങൾ ഒരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി സി.പി.ബാബു അധ്യക്ഷത വഹിച്ചു. പൊതു തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനു പാർട്ടി അംഗങ്ങളിൽ നിന്നു ശേഖരിച്ച ഫണ്ട് അദ്ദേഹം മണ്ഡലം സെക്രട്ടറിമാരിൽ നിന്നു ഏറ്റുവാങ്ങി.

ദേശീയ എക്സിക്യൂട്ടീവ് അംഗം പി.സന്തോഷ് കുമാർ എംപി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എംഎൽഎ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി.കൃഷ്ണൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം.അസിനാർ, കെ.വി.കൃഷ്ണൻ, ബങ്കളം കുഞ്ഞിക്കൃഷ്ണൻ, പി.ഭാർഗവി, എം.കുമാരൻ, വി.സുരേഷ് ബാബു, മണ്ഡലം സെക്രട്ടറിമാരായ ജയരാമ ബല്ലംകൂടൽ, കെ.ചന്ദ്രശേഖര ഷെട്ടി, കെ.കുഞ്ഞിരാമൻ, എൻ.പുഷ്പരാജൻ, എം.ഗംഗാധരൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി.രാജൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com