ADVERTISEMENT

പെർള ∙ ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. എൻമകജെ മോഡൽ ചൈൽഡ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമ്പൂർണ ഭിന്നശേഷി സൗഹൃദ തടസ്സരഹിത കേരളം പദ്ധതി, ഭിന്നശേഷി മേഖലയിൽ വിദ്യാ കിരണം, വിജയ ജ്യോതി, കൈവല്യം തുടങ്ങിയ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു നടത്തി വരികയാണെന്നും ഭിന്നശേഷിക്കാർക്കായി ജോബ് ഫെയർ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.എ.കെ.എം.അഷറഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.

ബദിയടുക്കയിലെ കിളിങ്കാറിൽ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ബദിയടുക്കയിലെ കിളിങ്കാറിൽ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

കെഎസ്എസ്എം എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു.രാജ്മോഹൻ ഉണ്ണിത്താൻ എംപി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന, എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്.സോമശേഖര, എൻമകജെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  റംല ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായക്, ജില്ലാ സാമൂഹികനീതി ഓഫിസർ ആര്യ പി.രാജ്, കേരള സാമൂഹിക സുരക്ഷാ മിഷൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ മുഹമ്മദ് ഫൈസൽ, സ്ഥിരസമിതി അധ്യക്ഷരായ ബി.എസ്.ഗംഭീര, സൗദാബി ഹനീഫ, ജയശ്രീ എ. കുലാൽ, പഞ്ചായത്ത് സെക്രട്ടറി എം.ഹംസ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com