ADVERTISEMENT

മ‍ഞ്ചേശ്വരം ∙ വോർക്കാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടമായി. കാസർകോട് വികസന പാക്കേജ് അനുവദിച്ച 1.10 കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്ന് 50 ലക്ഷവും പഞ്ചായത്ത്‌ ഫണ്ടിൽ നിന്നു 5 ലക്ഷവും ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടം എ.കെ.എം.അഷ്റഫ് എംഎൽഎയും കോൺഫറൻസ് ഹാൾ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീനയും  ഉദ്ഘാടനം ചെയ്തു.

വോർക്കാടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ഭാരതി അധ്യക്ഷത വഹിച്ചു. മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആർ. ഷെട്ടി, ജില്ലാ പഞ്ചായത്ത് അംഗം കമലാക്ഷി, വോർക്കാടി പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഗീത വി.സമാനി, മമത ഷെട്ടി, രാജ്കുമാർ ഷെട്ടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്തീൻ കുഞ്ഞി തലേക്കി, വോർക്കാടി പഞ്ചായത്ത് അംഗങ്ങളായ ഇബ്രാഹിം ധർമ നഗർ, ഖമറുന്നിസ മുസ്തഫ, ശിവ്‌രാജ് കുമാർ, അബ്ദുല്ലത്തീഫ് കൽമിഞ്ച, പത്മാവതി, ബി.എ.അബ്ദുൽ മജീദ്, ഡി.സീത, ഉമ്മർ ബോർക്കള, ആശാലത, ഗീതാ ഭാസ്കർ, മാലതി, മംഗൽപാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.ഷാന്റി, വോർക്കാടി പഞ്ചായത്ത് സെക്രട്ടറി ജി.അനിൽ കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഡിബൂബ, ജയരാമ ബല്ലംകൂടൽ, ഡി.എം.കെ.മുഹമ്മദ്, കെ.മുഹമ്മദ്, ജയപ്രകാശ് ഡിസൂസ, ഡി.ദൂമപ്പ ഷെട്ടി, ഷെരീഫ് പാവൂർ, പഞ്ചായത്ത് ആസൂത്രണ സമിതി ചെയർമാൻ മുഹമ്മദ് മജൽ, സിഡിഎസ് ചെയർപഴ്സൻ വിജയലക്ഷ്മി, വോർക്കാടി പഞ്ചായത്ത് സെക്രട്ടറി അബൂബക്കർ സിദ്ദീഖ് പാടി, വോർക്കാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ഷൈന എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com