ADVERTISEMENT

ചീമേനി ∙ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത സൈനികൻ ധരിച്ച യൂണിഫോം മുതൽ പട്ടാളക്കാർ ഉപയോഗിക്കുന്ന തോക്കുകളുടെയും മുദ്രകളുടെയും മറ്റും മോഡൽ തയാറാക്കി വീട്ടിൽ സൈനിക മ്യൂസിയം തയാറാക്കിയിരിക്കുകയാണ് ഇവിടെ ഒരു ബാങ്ക് മാനേജർ. ചീമേനി സർവീസ് സഹകരണ ബാങ്കിന്റെ ശാഖാ മാനേജർ കുണ്ട്യം സ്വദേശിയായ മധു ചീമേനിയാണു മ്യൂസിയം തയാറാക്കിയത്.

സൈന്യത്തിന്റെ പ്രാധാന്യം പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ മ്യൂസിയം വീട്ടിലെ മൂന്നു മുറികളിലാണ് ഒരുക്കിയിട്ടുള്ളത്.പട്ടാളക്കാർ ധരിക്കുന്ന ഷൂസും ചോറ്റു പാത്രവുമൊക്കെ ഇവിടെയുണ്ട്. വിവിധ റാങ്കുകളിൽ എത്തുമ്പോൾ ലഭിക്കുന്ന ബാഡ്ജും ഉപയോഗിക്കുന്ന തോക്കുകളുടെ മാതൃകയും കാണാം. സൈന്യത്തിൽനിന്നു വിരമിച്ചവരിൽ നിന്നും മറ്റുമാണു യൂണിഫോം മറ്റും വാങ്ങിയത്. മ്യൂസിയത്തിന് അകത്തുള്ള ഓരോ സാധനങ്ങളെക്കുറിച്ചും കൃത്യമായ വിവരണവുമുണ്ട്. പുതിയ തലമുറയെ സേനയിലേക്ക് ആകർഷിക്കുവാൻ ഇത്തരം പദ്ധതികൾ വഴി കഴിയുമെന്നാണു മധുവിന്റെ നിലപാട്. 

നേരത്തെ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി യുദ്ധവുമായി ബന്ധപ്പെട്ട പത്രവാർത്തകളുടെ ശേഖരണം ആൽബമാക്കി പ്രദർശനം നടത്തിയ മധു പുതിയ സംരംഭത്തിലേക്കു നീങ്ങിയിട്ട് വർഷം ഒന്നു കഴിഞ്ഞു. സേനയുടെ മുതിർന്ന ഉദ്യോഗസ്ഥന്മാരുമായി ബന്ധപ്പെട്ടു തന്റെ മ്യൂസിയത്തിന്റെ വിവരണം മധു നൽകിയിരുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച ബോംബിന്റെ മാതൃകയും മ്യൂസിയത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com