ADVERTISEMENT

ചെറുവത്തൂർ ∙ പൾസ് പോളിയോ ഇമ്യുണൈസേഷന്റെ ഭാഗമായി ജില്ലയിൽ 91,335 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്തു. ഇതിൽ 617 പേർ അതിഥിത്തൊഴിലാളികളുടെ മക്കളാണ്. ജില്ലയിൽ 1,10,720 കുട്ടികൾക്കു പോളിയോ തുള്ളിമരുന്ന് നൽകാനാണു ലക്ഷ്യമിട്ടിരുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സജ്ജീകരിച്ച 1,173 ബൂത്തുകൾ വഴിയാണു പോളിയോ തുള്ളിമരുന്ന് വിതരണം നടത്തിയത്. ജില്ലാതല ഉദ്ഘാടനം കാലിക്ക‌ടവ് വയോജന കേന്ദ്രത്തിൽ എം.രാജഗോപാലൻ എംഎൽഎ നിർവഹിച്ചു. പിലിക്കോട് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ വി.വി.സുലോചന അധ്യക്ഷയായി. ജില്ല മെഡിക്കൽ ഓഫിസർ ഡോ.എം.വി.രാംദാസ് മുഖ്യപ്രഭാഷണം നടത്തി. 

 നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി.സുജാത, പിലിക്കോട് പഞ്ചായത്ത് അംഗം പി.കെ.റഹീന, ഐഎംഎ കാഞ്ഞങ്ങാട് പ്രസിഡന്റ് ഡോ.വി.സുരേശൻ, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ അബ്ദുൽ ലത്തീഫ് മഠത്തിൽ, ജില്ലാ എംസിഎച്ച് ഓഫിസർ എം.ശോഭ, ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.കെ.ആർ.രഞ്ജിത്ത്, പിഎച്ച്എൻ കെ.വിനോദിനി, ചെറുവത്തൂർ വി.വി.സ്മാരക ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.ടി.എ.രാജ്മോഹൻ, ചെറുവത്തൂർ റോട്ടറി ക്ലബ് പ്രസിഡന്റ് കെ.റിലീഷ്, ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.വി.മഹേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നലെ പോളിയോ തുള്ളിമരുന്ന് സ്വീകരിക്കാൻ കഴിയാത്ത കുട്ടികൾക്ക് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നും നാളെയുമായി വീടുകളിലെത്തി തുള്ളിമരുന്ന് വിതരണം ചെയ്യുമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എം.വി.രാംദാസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com