ADVERTISEMENT

നീലേശ്വരം∙കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ എളുപ്പം തിരിച്ചറിയാൻ നീലേശ്വരം സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം.വിവിധ സംഘടനകളുടെ സഹായത്തോടെയാണ് ക്യാമറകൾ സ്ഥാപിക്കുക. ഇതിനായി നീലേശ്വരം പൊലീസ് വിപുലമായ യോഗങ്ങൾ വിളിച്ചു ചേർക്കും. ആദ്യഘട്ടമെന്ന നിലയിൽ നീലേശ്വരം രാജാറോഡിൽ പരിപ്പുവട വിഭവശാലയ്ക്കു സമീപത്തെ താൽക്കാലിക ബസ് സ്റ്റാൻഡ് യാർഡിൽ സുരക്ഷാ നിരീക്ഷണം ഉറപ്പാക്കാൻ 4 ക്യാമറകൾ സ്ഥാപിച്ചു. നീലേശ്വരത്തെ നഗരസഭാ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പുതിയതു പണിയാൻ അടച്ചിട്ട സാഹചര്യത്തിലാണ് താൽക്കാലിക യാർഡ് ഒരുക്കിയത്.

യാർഡിനു മുന്നിലെ റോഡ്, സമീപത്തെ കേരള ജ്വല്ലറിയിൽ നിന്നു റോഡിലേക്ക്, സമീപങ്ങളിലേക്കുമുള്ള കാഴ്ച പതിയും വിധമാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.നീലേശ്വരം സിഐ, കെ.വി.ഉമേഷൻ, എസ്ഐ, പി.വിശാഖ്, ജനമൈത്രി ബീറ്റ് ഓഫിസർ പ്രദീപൻ കോതോളി, നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ, സെക്രട്ടറി എ.വിനോദ് കുമാർ, സി.വി.പ്രകാശൻ, കെ.മുഹമ്മദ് അഷ്റഫ്, ശശിധരൻ, ഡാനിയേൽ സുകുമാർ, കെ.പി.നാസർ, പ്രമോദ് മാട്ടുമ്മൽ എന്നിവർ സംബന്ധിച്ചു. വർഷങ്ങൾക്കു മുൻപ് നീലേശ്വരം നഗരസഭ പദ്ധതിയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നുവെങ്കിലും പിന്നീട് കേടാകുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com