ADVERTISEMENT

കാസർകോട് ∙ അതിവേഗത്തിൽ പാഞ്ഞ മുന്നണികളുടെ തിര‍ഞ്ഞെടുപ്പു പ്രചാരണം ഇനി തണുക്കുമോ? ലോക്സഭാ തിരഞ്ഞെടുപ്പിന്  40 ദിവസത്തിലേറെ സമയം ലഭിക്കുമെന്നറിഞ്ഞതോടെ പ്രചാരണ തന്ത്രങ്ങൾ മാറ്റിയൊരുക്കുകയാണ് കാസർകോട് സ്ഥാനാർഥികൾ.തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് തന്നെ കാസർകോട് മണ്ഡലത്തിൽ 3 മുന്നണികളും സ്ഥാനാർഥികളുമായി പ്രചാരണവുമായി മുന്നേറിയിരുന്നു.

സമയം കൂടുതൽ കിട്ടും എന്നറിഞ്ഞതോടെ പ്രചാരണത്തിന് ഇനി അൽപം  വേഗക്കുറവ് ഉണ്ടാകാം. എങ്കിലും എന്റെ ഉത്തരവാദിത്തവുമായി സജീവമായി മുന്നോട്ടുപോകും.  പ്രചാരണം ഇനി കൂടുതൽ ദിവസം കിട്ടുന്നതിനനുസരിച്ച് പുതുക്കി പ്ലാൻ ചെയ്യണം.

വേനൽ ചൂടിനെ വകവയ്ക്കാതെ സ്ഥാനാർഥികളും അനുയായികളും പാർട്ടി പ്രവർത്തകരും വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉൾപ്പെടെ കയറി  വോട്ട് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ  ഇന്നലെ ബളാൽ പഞ്ചായത്തിലെ കൊന്നക്കാട്, പാത്തിക്കര, കുഴിങ്ങാട് ,അത്തിക്കടവ്, ആനമഞ്ഞൾ, അരിങ്കല്ല് അടക്കമുള്ള സ്ഥലങ്ങളിൽ പ്രചാരണം നടത്തി. എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണന്‌ കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലത്തിലായിരുന്നു പ്രചാരണം. എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി എൻഡിഎ പാർലമെന്റ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം അടക്കമുള്ള പരിപാടികളിലായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത്രയും ദിവസം ലഭിച്ചത് വലിയ ഗുണമായിരിക്കുമെന്നാണ് കരുതുന്നത്. എല്ലാ പ‍ഞ്ചായത്തിലും എത്തിപ്പെടാൻ സാധിക്കുമെന്നത് വലിയ സഹായകരമാണ്. ‍നാടുകാർക്കും സ്ഥാനാർഥിയെ കാണാൻ കൂടുതൽ സമയം ലഭിക്കും.

തിരഞ്ഞെടുപ്പിനുള്ള കാത്തിരിപ്പ് അൽപം നീണ്ടുപോയില്ലേ എന്നൊരു സംശയമുണ്ട്. എല്ലാ മണ്ഡലങ്ങളിലും രണ്ടു ഘട്ട പ്രചാരണം ഇപ്പോൾ തന്നെ പൂർത്തിയായതാണ്.  സമയം കൂടുതൽ കിട്ടിയത് ഇനി പ്രചാരണത്തിന് കൂടുതൽ ഗുണകരമാവും എന്നാണ് കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com