സഹകരണമേഖലയിൽ ജില്ലയിലെ ആദ്യ ഡ്രൈവിങ് സ്കൂൾ തുറന്നു
Mail This Article
കാഞ്ഞങ്ങാട് ∙ സഹകരണ മേഖലയിൽ ജില്ലയിലെ ആദ്യത്തെ ഡ്രൈവിങ് സ്കൂളിനു കാഞ്ഞങ്ങാട് തുടക്കം. ജില്ലാ മോട്ടർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ കീഴിൽ കാഞ്ഞങ്ങാട് ടിബി റോഡിലാണ് ജില്ലയിലെ ആദ്യത്തെ ഡ്രൈവിങ് പരിശീലനം കേന്ദ്രം ആരംഭിച്ചത്.അസിസ്റ്റന്റ് റജിസ്റ്റർ കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എച്ച്.പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു.ജോയിന്റ് ആർടിഒ കെ.ജി.സന്തോഷ് കുമാർ, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.വി.ജയൻ, കെ.രാജീവൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.ജി.ദേവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ദാമോദരൻ, എസ്ടിയു സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അഷ്റഫ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.കുഞ്ഞിക്കൃഷ്ണൻ, ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം സി.ഒ.സജി, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു, വി.കുഞ്ഞിക്കൃഷ്ണൻ, സംഘം സെക്രട്ടറി കെ.അനിത എന്നിവർ പ്രസംഗിച്ചു.
ജില്ലയിൽ 35 അംഗങ്ങൾ
രാഷ്ട്രീയമില്ലാത്ത സംഘടനയ്ക്ക് ജില്ലയിൽ നിലവിൽ 35 അംഗങ്ങളുണ്ട്. വെള്ളരിക്കുണ്ടിലും ഉടൻ സൊസൈറ്റി പ്രവർത്തനം ആരംഭിക്കും.8 ജില്ലകളിൽ നിലവിൽ സംഘടന പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര നയം അനുസരിച്ച് ഡ്രൈവിങ് സ്കൂളുകൾക്ക് നിശ്ചിത വിസ്തൃതിയുള്ള പരിശീലന, ഗ്രൗണ്ട് വേണമെന്നതുൾപ്പെടെയുള്ള പരിഷാകാരങ്ങൾ ഉടൻ നടപ്പാക്കാൻ സാധ്യതയുണ്ട്. പരിശീലന മേഖല കുത്തകകൾക്ക് അനുകൂലമാക്കി സാധാരണ ഡ്രൈവിങ് സ്കൂളുകളെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് നേരത്തെ സ്കൂൾ ഉടമകൾ ആരോപണം ഉന്നയിച്ചിരുന്നു.കൂട്ടായ പ്രവർത്തനത്തിലൂടെ പ്രശ്നങ്ങളെ മറികടക്കാനാണു ശ്രമമെന്ന് ഭാരവാഹികൾ പറഞ്ഞു.