ADVERTISEMENT

‌സുള്ള്യ ∙ നക്സൽ സാന്നിധ്യം ഉണ്ടെന്ന സംശയത്തെ തുടർന്ന് ദക്ഷിണ കന്നഡ, കുടക് ജില്ലകളുടെ അതിർത്തി പ്രദേശമായ വനമേഖലയിൽ നക്സൽ വിരുദ്ധ സേന (എഎൻഎഫ്) തിരച്ചിൽ ശക്തമാക്കി.  ദക്ഷിണ കന്നഡ കുടക് അതിർത്തി പ്രദേശം സുബ്രഹ്മണ്യയ്ക്ക് സമീപം  മടിക്കേരി താലൂക്കിലെ കാലൂരു ഗ്രാമത്തിലെ കൂജിമല എന്ന വനാതിർത്തിയോടു ചേർന്ന സ്ഥലത്ത് കഴിഞ്ഞദിവസം എത്തിയ 4 പേരടങ്ങുന്ന അജ്ഞാതസംഘം കടയിൽനിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടു പോയിരുന്നു.

ഇത് നക്സൽ പ്രവർത്തകർ ആയിരിക്കാം എന്ന സംശയം ഉയർന്നതിനെ തുടർന്നാണ് എഎൻഎഫ് സംഘം തിരച്ചിൽ ആരംഭിച്ചത്. എസ്പി രാമരാജിന്റെ നേതൃത്വത്തിൽ കുടക് പൊലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു. രണ്ട് സ്ത്രീകളും, രണ്ടു പുരുഷൻമാരും അടങ്ങുന്ന ആയുധധാരികളായ സംഘമാണ് കടയിലെത്തി സാധനങ്ങൾ  വാങ്ങിക്കൊണ്ടു പോയത് എന്നാണ് ലഭിച്ചവിവരം എന്ന് എഎൻഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു.

 സ്ഥലത്ത് പരിശോധന നടത്തിയ എഎൻഎഫ് സംഘം കൂജിമല, കടമകല്ലു, ഉപ്പുകള തുടങ്ങി വിവിധ സ്ഥലങ്ങളിൽ വനമേഖലയിൽ വ്യാപകമായി തിരച്ചിൽ നടത്തിവരികയാണ്. ദക്ഷിണ കന്നഡ കുടക് അതിർത്തിയിലെ വനമേഖലയിൽ മുൻപും നക്സൽ സാന്നിധ്യം കണ്ടെത്തിയിരുന്നു. കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണ് ദക്ഷിണ കന്നഡ, കുടക് ജില്ലകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com