ADVERTISEMENT

ഒപി ചീട്ടിന് ഗൂഗിൾപേ
നീലേശ്വരം ∙ നഗരസഭയുടെ നിയന്ത്രണത്തിലുള്ള എൻ.കെ.ബാലകൃഷ്ണൻ സ്മാരക ഗവ. ഹോമിയോ ആശുപത്രിയിൽ ഒപി ചീട്ടിന്റെ തുക ഇനി ഗൂഗിൾപേ വഴി അടയ്ക്കാം. ഇവിടെ ഒപി ചീട്ടിന് 5 രൂപ മാത്രമാണ് നൽകേണ്ടത്. ചില്ലറ പ്രശ്നം തലവേദനയായതോടെയാണ് ചെറിയ തുകയാണെങ്കിലും ഗൂഗിൾ പേ ചെയ്യാനുള്ള സൗകര്യം കൊടുക്കാൻ എച്ച്എംസി തീരുമാനിച്ചത്. 

റോഡ് താൽക്കാലികമായി അടയ്ക്കും
മുള്ളേരിയ ∙ പിഎംജിഎസ്‌വൈ പദ്ധതിയിൽ പൈക്ക–നീരോളിപ്പാറ റോഡിന്റെ പണി നടക്കുന്നതിനാൽ 22 മുതൽ റോഡ് താൽക്കാലികമായി അടയ്ക്കുമെന്നും വാഹനങ്ങൾ കർമംതോടി വഴി പോകണമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ശുദ്ധജല വിതരണം  മുടങ്ങും
മീയപദവ്∙ വോർക്കാടി കുടിവെള്ള പദ്ധതിയുടെ സ്രോതസ്സായ ആനക്കല്ല് ഇൻടേക്ക് വെല്ലിലെ 177 എച്ച്പി പമ്പ് സെറ്റ് തകരാറിലായതിനാൽ വോർക്കാടി, മഞ്ചേശ്വരം  പഞ്ചായത്തുകളിൽ 22 വരെ ശുദ്ധജല വിതരണം  മുടങ്ങുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com