ADVERTISEMENT

തൃക്കരിപ്പൂർ ∙ എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി വിജയിച്ചാൽ ഒരു കേന്ദ്രമന്ത്രിയെ കാസർകോട് ലോക്സഭാ മണ്ഡലത്തിനു ലഭിക്കുമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാർ. എൻഡിഎ തൃക്കരിപ്പൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത്–വലത് മുന്നണികളെ സ്ഥാനാർഥികളെ  വോട്ടർമാർ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, എൻഡിഎ തൃക്കരിപ്പൂർ മണ്ഡലം കൺവീനർ കെ.കുഞ്ഞിക്കൃഷ്ണൻ, ബിജെപി മണ്ഡലം പ്രസിഡന്റ്  ടി.വി.ഷിബിൻ, സംസ്ഥാന കൗൺസിൽ അംഗം എം.ഭാസ്ക്കരൻ, നിലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എ.വി.രാജീവൻ, തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി.വി.മോഹനൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com