ADVERTISEMENT

പ്രാർഥനാ സമ്മേളനം ഇന്ന്; മൊഗ്രാൽപുത്തൂർ∙റമസാൻ പതിനൊന്നാം രാവും വെള്ളിയാഴ്ച രാവും സംഗമിക്കുന്ന ഇന്ന് 9നു കോട്ടക്കുന്ന് മർകസ് മൈമൻ ക്യാംപസിൽ പ്രാർഥനാ സമ്മേളനം നടക്കും. സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. മർകസ് മൈമൻ ജനറൽ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് അധ്യക്ഷത വഹിക്കും.

‘കവിയുടെ കാൽപാടുകൾ’പുസ്തക ചർച്ച 24 ന്
അമ്പലത്തറ∙മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ആത്മകഥാംശമുള്ള കൃതിയായ ‘കവിയുടെ കാൽപാടുകൾ’50 വർഷം പിന്നിടുന്നതിന്റെ ഭാഗമായി കേശവ്ജി സ്മാരക പൊതുജന വായനശാലയിൽ 24ന് 4ന് ചർച്ച നടത്തും. കേന്ദ്ര സർവകലാശാല എംഎ മലയാളം റാങ്ക് ജേതാവും എഴുത്തുകാരിയുമായ ദേവിക ഗംഗൻ വിഷയം അവതരിപ്പിക്കും. പിയുടെ മകൻ വി.രവീന്ദ്രൻ നായർ മുഖ്യാതിഥിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com