റോഡ് ഷോ, സ്ഥാപന സന്ദർശനം, സ്വീകരണം, അനുഗ്രഹം തേടൽ..: ‘വോട്ട’പ്രദക്ഷിണത്തിൽ മുന്നണികൾ
Mail This Article
യുഡിഎഫ്
കാസർകോട്∙ യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ ഉദുമ നിയോജക മണ്ഡലത്തിലെ പര്യടനം കാനത്തൂർ നാൽവർ ദേവസ്ഥാനത്ത് നിന്നു തുടങ്ങി. കോട്ടൂർ, ബോവിക്കാനം, പൊവ്വൽ, അല്ലാമാ നഗർ, തെക്കിൽ, ചട്ടഞ്ചാൽ, പൊയിനാച്ചി എന്നിവിടങ്ങളിലെ റോഡ് ഷോയ്ക്ക് ശേഷം കുണിയ കോളജിലെ വിദ്യാർഥികളുമായി സംവദിച്ചു.
കുണിയ ടൗണിൽ നിന്ന് ആരംഭിച്ച റോഡ് ഷോ പെരിയ ടൗൺ, കല്യോട്ട് വരെ നടത്തി. തുടർന്ന് കല്യോട്ട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കല്യോട്ട് ഭഗവതി ക്ഷേത്ര കഴകത്തിലെത്തി. കാഞ്ഞിരടുക്കം, ഇരിയ, അമ്പലത്തറ എന്നിവിടങ്ങളിലെ റോഡ് ഷോയ്ക്ക് ശേഷം പാറപ്പള്ളി മഖാമിലെത്തി.കാസർകോട്ടെ റോഡ് ഷോ എം ജി റോഡിൽ നിന്ന് ആരംഭിച്ച് തളങ്കര കടവത്ത് സമാപിച്ചു.
ഇന്നത്തെ പര്യടനം രാവിലെ മുതൽ മാവുങ്കാൽ, ഒടയംചാൽ, രാജപുരം, കോളിച്ചാൽ, പാണത്തൂർ, ,മാലോം,വെള്ളരിക്കുണ്ട്, പരപ്പ, കാലിച്ചാനടുക്കം, ചോയ്യങ്കോട്, കീക്കാം കോട്ട്,പടന്നക്കാട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം അജാനൂർ കടപ്പുറത്ത് സമാപിക്കും
എൽഡിഎഫ്
എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്‌ണൻ മഞ്ചേശ്വരം മണ്ഡലത്തിൽ പര്യടനം നടത്തി. ബാഡൂരിൽ നിന്നാണ് പര്യടനം തുടങ്ങിയത്. മണ്ഡലത്തിലെ വിവിധ പട്ടികവർഗ കോളനികളിൽ സ്ഥാനാർഥി എത്തി.
കുമ്പളയിലെ ഇമാം ഷാഫി ഇസ്‍ലാമിക് അക്കാദമി, പുത്തിഗെ ഐടിഐ എന്നിവിടങ്ങൾ സന്ദർശിച്ചു. പുത്തിഗെ എ കെ ജി നഗർ, ജാലൂർ, അരിയപ്പാടി, മുണ്ട്യത്തടുക്ക, ചൂരംബയൽ എന്നിവിടങ്ങളിലും സ്ഥാനാർഥിക്ക് സ്വീകരണം നൽകി.കിദൂർ യക്ഷഗാന കലാകേന്ദ്രം, കളിയാട്ടം നടക്കുന്ന ആരിക്കാടി ധൂമാവതി ദൈവസ്ഥാനം എന്നിവിടങ്ങളിലും സ്ഥാനാർഥിയെത്തി.
എൻഡിഎ
എൻഡിഎ സ്ഥാനാർഥി എം.എൽ അശ്വിനി പയ്യന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി.കാലിക്കടവിൽ നിന്നാണ് പര്യടനം തുടങ്ങിയത്. തുടർന്ന് കരിവെള്ളൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. ഓണക്കുന്ന്, അന്നൂർ എന്നിവിടങ്ങളിലെത്തി.വിവിധ വീടുകളിലെത്തുകയും സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയും പത്മശ്രീ അവാർഡ് ജേതാവുമായ വിപി അപ്പുക്കുട്ടൻ പൊതുവാളിനെ സന്ദർശിച്ചു.രാവിലെ 9.30 ചെറുകുന്ന് മിഷൻ ഹോസ്പിറ്റൽ പരിസരത്ത് നിന്നും പ്രചാരണത്തിന് തുടക്കമാകും. 10.30 ന് ഒഴക്രോം, അഞ്ചാംപീടിക, കീച്ചേരി, ഇരിണാവ് റോഡ്, ചെറുകുന്ന്, മാട്ടൂൽ ജസീന്ത.
2ന് മാടായി കോളജ്, 2.30ന് പിലാത്തറ വ്യാകുലമാതാ ദേവാലയം, പിലാത്തറ ടൗൺ, ലാസ്യ കോളജ്, 3.30 ന് കൈതപ്രം 4.30 ന് കുഞ്ഞിമംഗലം, 5ന് ചെറുതാഴം, 5.30 ന് മാടായിതെരു. തുടർന്ന് വൈകിട്ട് 6ന് പഴയങ്ങാടിയിൽ റോഡ് ഷോയിൽ പങ്കെടുക്കും.