ADVERTISEMENT

പാലക്കുന്ന്∙5 വർഷത്തിന് ശേഷം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രമുറ്റം  പൂരം ഉത്സവ ഭാഗമായി ഇന്നു മുതൽ 3 ദിവസം മറത്തുകളി വേദിയാകുന്നു.  പ്രത്യേക പണിക്കന്മാരെ വച്ചാണ് മറത്തുകളി അരങ്ങേറുന്നത്. കഴകത്തിൽ 3 തറകൾ കേന്ദ്രീകരിച്ചുള്ള മറുത്തുകളിയും തുടർന്നുള്ള പന്തൽ കളിയും കരിപ്പോടിയിലെ  പെരുമുടിത്തറയിൽ 16 നും കളിങ്ങോത്തെ  മേൽത്തറയിൽ ഇന്നലെയും അവസാനിച്ചു. കീഴൂരിലെ കീഴ്ത്തറയിൽ ഇന്നു പൂർത്തിയാകും.

പാലക്കുന്ന് ക്ഷേത്ര തിരുമുറ്റത്ത് ഇന്ന് പെരുമുടിത്തറയിലെ  രാജീവൻ കൊയങ്കര പണിക്കരും  മേൽത്തറയിലെ രാജേഷ് അണ്ടോൾ പണിക്കരും നാളെ  പെരുമുടിത്തറ പണിക്കരും കീഴ്ത്തറയിലെ ബാബു അരയി പണിക്കറും മറത്തുകളി നടത്തും. 23ന് ഇവർ മൂവരും തമ്മിലുള്ള ഒത്തുകളിയും നടക്കും. ക്ഷേത്ര പണിക്കർ കുഞ്ഞിക്കോരനും  ഒപ്പമുണ്ടാകും. തൃപ്പൂണിത്തറ ഗവ. സംസ്കൃത കോളജ് ജ്യോതിഷ വിഭാഗം തലവൻ ഡോ.ഇ.എൻ. ഈശ്വരൻ നമ്പൂതിരി അധ്യക്ഷനായി മറത്തുകളി നിയന്ത്രിക്കും.

മുൻ കാലങ്ങളിൽ ഒന്നിടവിട്ട വർഷങ്ങളിൽ പാലക്കുന്ന് ക്ഷേത്രത്തിൽ മറത്തുകളി നടത്തിയിരുന്നു. നിലവിൽ പതിവ് ഉത്സവക്രമം അനുസരിച്ച് ഇവിടെ പൂരോത്സവത്തിനു മറത്തുകളി നടത്തുന്ന രീതിയില്ല. ക്ഷേത്ര കലണ്ടറിൽ പോലും മറത്തുകളി ഉത്സവത്തിന്റെ ഭാഗമായി ചിട്ടപ്പെടുത്താറില്ല. 

വടക്കേ മലബാറിലെ മറ്റു തീയ കഴകങ്ങളിൽ പൂരോത്സവത്തിന് പൂരക്കളിയും മറുത്തുകളിയും പരസ്പര പൂരകങ്ങളാണ്.  പക്ഷേ  പാലക്കുന്നിൽ മറത്തുകളി പൂരോത്സവത്തിന്റെ സ്ഥിരം ഭാഗമല്ല. ഇനി അടുത്ത മറത്തുകളി എന്നാണെന്നു മുൻകൂട്ടി പറയാനും വയ്യ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com