യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ
Mail This Article
ചിറ്റാരിക്കാൽ∙ഈസ്റ്റ് എളേരി പഞ്ചായത്തിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും നടന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം കെപിസിസി സെക്രട്ടറി കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യുഡിഎഫ് മണ്ഡലം ചെയർമാൻ ഷാജഹാൻ തട്ടാപറമ്പിൽ അധ്യക്ഷനായി. മാമുനി വിജയൻ, കുര്യാച്ചൻ കവലവഴിക്കൽ, ശാന്തമ്മ ഫിലിപ്പ്, ജോയി കിഴക്കരക്കാട്ട്, മുഹമ്മദ് കുഞ്ഞി, ടോമി പ്ലാച്ചേരി, ജോർജ് കരിമഠം, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു. 501 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ പര്യടനം നടത്തി
മാലോം∙മലയോരത്തെ പ്രധാന ടൗണുകളായ മാലോം, വെള്ളരിക്കുണ്ട്, പരപ്പ എന്നിവിടങ്ങളിൽ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പര്യടനം നടത്തി. മാലോത്ത് പര്യടനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, മീനാക്ഷി ബാലകൃഷ്ണൻ, പി.വി.സുരേഷ്, ഹരീഷ് പി.നായർ, കാർത്തികേയൻ പെരിയ, ജോമോൻ ജോസ്, ബി.പി.പ്രദീപ് കുമാർ, നോയൽ ടോം, ഡാർലിൻ ജോർജ് കടവൻ, ഷിബിൻ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, കൂക്കൽ ബാലകൃഷ്ണൻ, ലത്തീഫ്, അലക്സ് നെടിയകാല, മാർട്ടിൻ ജോർജ്, ലിബിൻ ആലപ്പാട്ട്, സിബിച്ചൻ പുളിങ്കാല, ബിൻസി ജെയിൻ, മോൻസി ജോയ്, പി.സി.രഘുനാഥൻ എന്നിവർ നേതൃത്വം നൽകി.