ADVERTISEMENT

മംഗളൂരു∙ കേരളത്തിലേക്ക് കടത്താനായി കൂട്ടിയിട്ട രേഖകളില്ലാത്ത മണലും തോണികളും പിടിച്ചെടുത്തു. സോമേശ്വര ഉച്ചിള നാഗതോട്ടയിൽ മുഹമ്മദ് അലി എന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂട്ടിയിട്ട മണലും തോണികളുമാണ് സിറ്റി ക്രൈംബ്രാഞ്ച് പൊലീസും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. ഈ പ്രദേശത്ത് നിന്ന് സ്ഥിരമായി രാത്രിയിൽ ടിപ്പറുകളിൽ മണൽ കേരളത്തിലേക്ക് കടത്തുന്നതായി പ്രദേശവാസികൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

രാത്രി മണലുമായുള്ള ടിപ്പറുകളുടെ സഞ്ചാരം സ്ഥിരമായതോടെ പ്രദേശവാസികൾ ഉള്ളാൾ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് ഡപ്യൂട്ടി കമ്മിഷണറെ ഫോൺ വിളിച്ച് പരാതി അറിയിച്ചതിനെ തുടർന്നാണ് നടപടി. മണൽവാരലിനായി ഉപയോഗിച്ച നാല് തോണികളും മണലും ജിയോളജി വകുപ്പ് കസ്റ്റഡിയിൽ എടുത്തു. മലയാളികൾ ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് മണൽക്കടത്തിനു പിന്നിൽ എന്നാണ് സൂചന. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com