ADVERTISEMENT

ലൈസൻസ് ടെസ്റ്റുകൾ 27ന്
കാസർകോട് ∙ റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസിൽ നാളെ നടത്താനിരുന്ന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ 27നു നടത്തുമെന്ന് കാസർകോട് ആർടിഒ അറിയിച്ചു.

മണ്ണെണ്ണ പെർമിറ്റ് വിതരണം മാർച്ച് 26ന്
കുമ്പള  ∙മഞ്ചേശ്വരം താലൂക്കിലെ കാർഷികാവശ്യങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് വിതരണം  26ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടത്തും. മീഞ്ച, പൈവളികെ, എന്മകജെ, കുമ്പള എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെട്ടവർക്ക് അതാത് കൃഷിഭവനുകളിലും പുത്തിഗെ, മംഗൽപാടി പഞ്ചായത്തുകളിൽ ഉൾപ്പെട്ടവർക്ക് മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസിലുമാണ് പെർമിറ്റ് വിതരണം നടത്തുന്നത്. അപേക്ഷകർ കൃഷിഭവനിൽ നിന്ന് നൽകിയ ടോക്കൺ, റേഷൻ കാർഡ്, ആധാർ കാർഡ്, പെർമിറ്റ് വിലയായ 52.50 രൂപ എന്നിവ സഹിതം അതത് കേന്ദ്രങ്ങളിൽ എത്തണം.

കാഷ് അവാർഡ് നൽകി
കോട്ടിക്കുളം∙ കോട്ടിക്കുളം ഗവ.ഫിഷറീസ് യുപി സ്കൂളിലെ 1 മുതൽ 7 വരെ ക്ലാസുകളിലെ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് കുറുമ്പ ഭഗവതി ക്ഷേത്ര സന്നിധിയിൽ പൂരം ഉത്സവ ചടങ്ങിൽ കാഷ് അവാർഡ് നൽകി. ഇതേ സ്കൂളിന്റെ സ്ഥാപക സമിതി ജനറൽ  കൺവീനറും, പ്രധാന അധ്യാപകനും ആയിരുന്ന വി.രാമൻ സ്മരണയ്ക്കു ആയിരുന്നു അവാർഡ്. കുറുമ്പ ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഇ.ഡി. രാമചന്ദ്രൻ, വി. ആർ. സുരേന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.

വേനൽമഴ പെയ്തു
സുള്ള്യ ∙ കടുത്ത ചൂടിനു ആശ്വാസമായി സുള്ള്യ താലൂക്കിലെ സംപാജെയിലും പരിസരങ്ങളിലും വേനൽമഴ പെയ്തു. സുബ്രഹ്മണ്യയിലും പരിസരങ്ങളിലും നല്ല മഴ ലഭിച്ചു. ഇന്നലെ വൈകുന്നേരം ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ  മഴ പെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസവും മഴ ലഭിച്ചിരുന്നു. കുറച്ച് ദിവസങ്ങളായി സുള്ള്യയിലും പരിസരങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.

അഖിലേന്ത്യവോളി നൈറ്റ് മാച്ച്‌ 29ന്
പറയംപള്ളം∙ ലീഡർ സ്മാരക വായന ശാല ആൻഡ് ഗ്രന്ഥാലയം നടത്തുന്ന അഖിലേന്ത്യ വോളി നൈറ്റ് മാച്ച്‌ 29നു പറയംപള്ളം വോളി ഗ്രൗണ്ടിൽ  നടത്തും.

വിജ്ഞാന വികസന സദസ്സ്
എടനീർ ∙ കളരി ഇഎംഎസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വിജ്ഞാന വികസന സദസ്സ് നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.രാമൻ അധ്യക്ഷത വഹിച്ചു. വൈ.കുഞ്ഞിരാമൻ, കെ.ഗംഗാധരൻ, എം.നാരായണി, എ.തുഷാര, കെ.നാരായണി, കെ.ജയശ്രീ, കെ.കെ.രാജൻ, എ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ശുചീകരണം നടത്തി
കാഞ്ഞങ്ങാട് ∙ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ല യുവജന കേന്ദ്രം ടീം കേരള എന്നിവ ചേർന്നു സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ശുചീകരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം.സന്തോഷ്  ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസർ കെ.ഷിലാസ് അധ്യക്ഷത വഹിച്ചു. നഴ്സിങ് സൂപ്രണ്ട് മിനി ജോസഫ്, യൂത്ത് കോഓർഡിനേറ്റർ വൈശാഖ് ശോഭനൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com