ADVERTISEMENT

പഴയങ്ങാടി∙ മാടായിക്കാവ് പൂരോത്സവത്തിന്റെ ഏറെ പ്രാധാന്യമേറിയ പൂരം കുളി ദർശിക്കാൻ മാടായിപ്പാറ വടുകുന്ദ തടാക കരയിൽ എത്തിയ ഭക്തജനങ്ങളെ കണ്ട് അമ്പരന്ന് കാസർകോട് പാർലമെന്റ് മണ്ഡലം സ്ഥാനാർഥികൾ. സ്ഥാനാർഥികൾക്കൊപ്പം സെൽഫി എടുക്കാനും ആളുകളുടെ തിരക്കായിരുന്നു. മൂന്ന് സ്ഥാനാർഥികളും പൂരം കുളി ദർശിച്ചതിന് ശേഷമാണ് ഇവിടെ നിന്ന് മടങ്ങിയത്. 

രാജ്മോഹൻ ഉണ്ണിത്താൻ
രാജ്മോഹൻ ഉണ്ണിത്താൻ ഇന്ന് രാവിലെ ചിറ്റാരിക്കാൽ, കാവുംതല, തയ്യേനി, പാലാവയൽ, കടുമേനി, കമ്പല്ലൂർ, മൗവേനി എന്നിവിടങ്ങൾ സന്ദർശിച്ച് ഉച്ച 12.30ന് ചട്ടമല, പറമ്പ, നാട്ടക്കല്ല്, വരക്കാട് എന്നിവിടങ്ങളിലൂടെ വൈകിട്ട് 3ന് ഭീമനടി,കുന്നുംകൈ, മണ്ഡപം, ബെഡൂർ വഴി 5.30ന് ചീമേനി, കോട്ടപ്പള്ളി സന്ദർശിച്ച് 6.30ന് കുഞ്ഞിപ്പാറയിലെത്തും.ഇന്നലെ രാവിലെ 7ന് തന്നെ കുടുംബസമേതം മാടായിപ്പാറ ക്ഷേത്രദർശനം നടത്തി വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചു.വയലപ്ര അണിയിക്കര ക്ഷേത്രം, പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയം, പെരിയ പുലിഭൂത ദേവസ്ഥാനം, കരിച്ചേരി നിട്ടാംകോട്ട് ഭഗവതി ക്ഷേത്രം, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം, കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, ചെർക്കള മാർത്തോമ  ബാധിര വിദ്യാലയം എന്നിവിടങ്ങളിൽ സന്ദർശിച്ചു.  

കാസർകോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ വോട്ടഭ്യർഥിച്ച് മാടായിപ്പാറയിലെ വടുകുന്ദ തടാകക്കരയിലെത്തിയപ്പോൾ. ചിത്രം: മനോരമ
കാസർകോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ വോട്ടഭ്യർഥിച്ച് മാടായിപ്പാറയിലെ വടുകുന്ദ തടാകക്കരയിലെത്തിയപ്പോൾ. ചിത്രം: മനോരമ

എം.വി.ബാലകൃഷ്ണൻ
രാവിലെ 8നാണ് എൽഡിഎഫ് സ്ഥാനാ‍ർഥി എം.വി.ബാലകൃഷ്ണൻ പ്രവർത്തകരൊന്നിച്ച് മാടായിപ്പാറയിലെത്തി വോട്ട് അഭ്യർഥന നടത്തിയത്.  

കാസർകോട് മണ്ഡലം എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി വോട്ടഭ്യർഥിച്ച് മാടായിപ്പാറ വടുകുന്ദ തടാകതീരത്തെത്തിയപ്പോൾ. ചിത്രം: മനോരമ
കാസർകോട് മണ്ഡലം എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി വോട്ടഭ്യർഥിച്ച് മാടായിപ്പാറ വടുകുന്ദ തടാകതീരത്തെത്തിയപ്പോൾ. ചിത്രം: മനോരമ

എം.എൽ. അശ്വിനി
എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി ഇന്ന് രാവിലെ 8ന് വോർക്കാട് പഞ്ചായത്ത് ഗ്രൗണ്ട്, 10ന് പുത്തിഗെ മുഗ്ഗു, 11ന് ബജകുഡ്‌ലു,12ന് കൊന്ദേവൂർ മഠം എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം രാത്രി വരെ വോർക്കാടി പഞ്ചായത്ത് ഗ്രൗണ്ടിൽ പര്യടനം നടത്തും. ഇന്നലെ മാടായിക്കാവിൽ പൂരംകുളി മഹോത്സവത്തിൽ പങ്കെടുത്ത് ആശംസകൾ കൈമാറുകയും വോട്ടഭ്യർഥന നടത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com