ADVERTISEMENT

രാജപുരം ∙ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ് ജലാശയങ്ങൾ. വീടുകളിലും പൊതുഇടങ്ങളിലും അലക്ഷ്യമായി നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മഴയത്തൊഴുകി തോടുകളിലും പുഴയിലും എത്തുന്നത്. ഇവ പൂർണമായും ഒഴുകിപോകാതെ പുഴയോരത്തെ കണ്ടൽകാടുകളിലും മരങ്ങളിലും തങ്ങിനിൽക്കുന്നത് കാണുമ്പോഴാണ് മാലിന്യത്തിന്റെ ഭീകരതയും അതു മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും നമ്മെ പേടിപ്പെടുത്തുന്നത്.കൊട്ടോടി പുഴയിൽ കിലോമീറ്റർ ദൂരത്തിൽ ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുറ്റിക്കാടുകളിൽ തങ്ങിനിൽക്കുന്നത്.

പ്രകൃതി നേരിടുന്ന ഏറ്റവും വലിയ ഭീഷണി പ്ലാസ്റ്റിക്കാണ്. ഹരിതകർമസേന എത്രതന്നെ ശേഖരിച്ചാലും പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നു, ഇത് പിന്നീട് മഴയത്ത് ജലാശയങ്ങളിൽ എത്തിച്ചേരും. 

ഇവ ജലജീവികളുടെ ആവാസത്തെ പ്രതികൂലമായി ബാധിക്കുന്നു. മീനുകൾ കുറയാൻ കാരണം മാലിന്യ  അതിപ്രസരമാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പ്ലാസ്റ്റിക് കലർന്ന വെള്ളമാണ് ജലവിതരണ പദ്ധതി വഴി വീടുകളിലേയ്ക്ക് വിതരണത്തിന് എടുക്കുന്നതും. നമ്മുടെ ജലാശയങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്ന തിരിച്ചറിവ് ഉണ്ടായില്ലെങ്കിൽ ജലം പൂർണമായും വിഷമയമാകാൻ അധിക കാലം വേണ്ടിവരില്ല.  പലയിടത്തും വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ശുദ്ധജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മാലിന്യവാഹിയായി നാടിന്റെ ജീവനാഢി മാറുന്നത്.

നിർമാണ ജോലി കഴിഞ്ഞാൽ പ്ലാസ്റ്റിക് ചാക്കുകൾ തോട്ടിൽ നിക്ഷേപിക്കുന്നത് സ്ഥിരമായുള്ള കാഴ്ചയാണ്. ഈ പ്രവണതകൾ പരിസ്ഥിതിക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com