കാസർകോട് ജില്ലയിൽ ഇന്ന് (26-03-2024); അറിയാൻ, ഓർക്കാൻ
Mail This Article
നാടകം 28ന്
നീലേശ്വരം ∙ നീലേശ്വർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയിൽ 28നു രാത്രി 8 നു രാജാസ് സ്കൂളിൽ കൊച്ചിൻ ചന്ദ്രകാന്ത അവതരിപ്പിക്കുന്ന നത്ത് മാത്തൻ ഒന്നാം സാക്ഷി എന്ന നാടകം അരങ്ങേറുമെന്നു സെക്രട്ടറി പി.സി.സുരേന്ദ്രൻ നായർ അറിയിച്ചു.
നികുതി പിരിവ്
നീലേശ്വരം ∙ നഗരസഭയിൽ കെട്ടിടനികുതി, തൊഴിൽനികുതി, ലൈസൻസ് ഫീസ്, മറ്റ് ഫീസുകൾ എന്നിവ ഉടൻ അടച്ച് പിഴപ്പലിശയിൽ നിന്ന് ഒഴിവാകണമെന്നു നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാർ അറിയിച്ചു. കെട്ടിട നികുതിയിലെ പിഴപ്പലിശ 31 വരെ ഒഴിവാക്കിയിട്ടുണ്ട്. 31 വരെ ഒഴിവു ദിവസങ്ങളിൽ ഉൾപ്പെടെ നഗരസഭാ ഓഫിസിൽ നികുതി അടയ്ക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
സമ്മർ ക്യാംപ് നാളെ മുതൽ
വിദ്യാനഗർ∙കാസർകോട് ചിന്മയ മിഷൻ ബാല വിഹാർ സമ്മർ ക്യാംപ് കളിപ്പന്തൽ നാളെ രാവിലെ 9 നു വിദ്യാനഗർ ചിന്മയ ക്യാംപസിൽ ആരംഭിക്കും. 3 മുതൽ 7 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പ്രവേശനം. കുട്ടികൾക്കാണ് രാവിലെ 9 മണിക്ക് സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ബ്രഹ്മചാരിണി ദിശാ ചൈതന്യ, മീരാ നായർ ബെംഗളൂരു തുടങ്ങിയവർ പങ്കെടുക്കും. ദിവസവും രാവിലെ 9 മുതൽ 4 വരെ ആണ് ക്യാംപ്. സമാപന ദിവസമായ 31 ന് ബേക്കൽ കോട്ട സന്ദർശനം. പങ്കെടുക്കുന്ന കുട്ടികൾ ചിന്മയ വിദ്യാലയ ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യണം.