ADVERTISEMENT

കുമ്പള∙ മംഗളൂരു- കോഴിക്കോട് ഭാഗങ്ങളിലേക്ക്  കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ ഏറെ തിരക്കേറിയ കുമ്പള റെയിൽവേ സ്റ്റേഷനിൽ ഇവയിൽ ഒരു ട്രെയിനിനെങ്കിലും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് യാത്രക്കാരും പാസഞ്ചേഴ്സ് അസോസിയേഷനും വിവിധ സംഘടനകളും വ്യാപാരികളും നിവേദനങ്ങളുമായി റെയിൽവേ അധികൃതരെ സമീപിച്ചുവെങ്കിലും ഇതുവരെ അനുകൂലമായ നടപടിയുണ്ടായില്ല.  ഏറെക്കുറെ നല്ല വരുമാനം ലഭിക്കുന്ന ജില്ലയിലെ  സ്റ്റേഷനുകളിലൊന്നാണ്. 

സ്റ്റോപ്പില്ല
വന്ദേ ഭാരത്  ഉൾപ്പെടെ 2 ട്രെയിനുകളാണ് മംഗളൂരു-കോഴിക്കോട് ഭാഗങ്ങളിലേക്ക് ഈ മാസം മുതൽ സർവീസ് തുടങ്ങിയത്.  ബെംഗളൂരു -കണ്ണൂർ എക്സ്പ്രസ് ഇപ്പോൾ കോഴിക്കോട്ട് വരെ നീട്ടിയിട്ടുണ്ട്.  ഈ ട്രെയിനിന് കുമ്പളയിൽ സ്റ്റോപ്പിനായി ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് ഏറെയായി. 

പരശുറാം, മാവേലി ട്രെയിനുകൾക്കും പോലും കുമ്പളയിൽ സ്റ്റോപ്പില്ല. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലെ  സർക്കാർ ഓഫിസുകളിലും  സ്ഥാപനങ്ങളിലുമായി എത്തേണ്ട യാത്രക്കാർ മലബാർ, പാസഞ്ചർ ട്രെയിനുകളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com